General News

അവസാന ആളെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരും -പ്രതിരോധ മന്ത്രി

Mon, Dec 04, 2017

Arabianewspaper 3063
അവസാന ആളെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരും -പ്രതിരോധ മന്ത്രി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തും പൂന്തുറയിലുമെത്തി.


കന്യാകുമാരിയിലെ സന്ദര്‍ശനം കഴിഞ്ഞ് കോവളത്ത് എത്തിയ മന്ത്രി കര-നാവിക-വ്യോമ സേനാ കമാന്‍ഡര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കും അവലോകത്തിനും ശേഷമാണ് പൂന്തുറയിലും വിഴിഞ്ഞത്തും എത്തിയത്. കന്യാകുമാരിയില്‍ നിന്നും രാവിലെ ഏഴിന് കോവളത്തേക്ക് തിരിച്ച പ്രതിരോധ മന്ത്രി എ്ട്ടുമണിക്ക് യോഗം ചേര്‍ന്നു. കന്യാകുമാരിയിലും നാഗര്‍ കോവിലിലും കൃഷി നശിച്ചവരേയും മത്സ്യത്തൊഴിലാളികളേയും നേരില്‍ കണ്ടു. തുടര്‍ന്നാണ് പുന്തുറയിലും വിഴിഞ്ഞത്തും എത്തിയത്.


സംസ്ഥാന മന്ത്രിമാരായ ജെ. മേഴിസിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രി്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലില്ില്‍ പോയ അവസാനത്ത ആളെയും കണ്ടെത്തുംവരെ നാവിക-വ്യോമസേനയും തിരച്ചില്‍ തുടരുമെന്ന് മന്ത്രി ഉറപ്പു നല്‍കി.


സുനാമി അടിച്ച സമയത്തേക്കാളും ജാഗ്രതിയിലാണ് തിരച്ചില്‍ നടത്തുന്നത്. യുദ്ധക്കപ്പല്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ തീരത്ത് എത്തിയ മലയാളികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവരെ തിരികെ എത്തിക്കും. നഷ്ടപരിഹാരം അടക്കമുള്ള സഹായവും നല്‍കും.


സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു, തമിഴ് നാട്, കേരള, ലക്ഷ്ദ്വീപ് എന്നിവര്‍ക്ക് 28 ന് തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു,


കടലില്‍ പോകരുതെന്നും ന്യൂനമര്‍ദ്ദം ഉണ്ടായതിനാല്‍ കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു, ശക്തമായ ന്യൂനമര്‍ദ്ദമുണ്ടെന്ന മുന്നറിയിപ്പ് 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇതും അപ്പോള്‍ തന്നെ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.


സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തന്നതിനോട് യോജിക്കുന്നില്ലെന്നും ഇപ്പോള്‍ വേണ്ടത് സഹകരണമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.


വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായത് കണക്കിലെടുത്ത് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ