General News

കനത്ത പ്രതിഷേധം, വിഴിഞ്ഞത്ത് മന്ത്രിമാര്‍ക്ക് കൂക്കുവിളി

Mon, Dec 04, 2017

Arabianewspaper 2520
കനത്ത പ്രതിഷേധം, വിഴിഞ്ഞത്ത്  മന്ത്രിമാര്‍ക്ക് കൂക്കുവിളി

ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളോട് തീരദേശത്തുള്ള ജനങ്ങളുടെ പ്രതിഷേധം അതി ശക്തമായി,. തങ്ങളുടെ ഉറ്റവരെ രക്ഷപ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ വരുത്തി വെച്ചതെന്ന് ഇവര്‍ കരുതുന്നു.


മന്ത്രിമാര്‍ ആരും തന്നെ വിഴിഞ്ഞത്തോ, പൂന്തുറയിലോ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നമായത്.


ദുരന്തം നടന്ന നാലാം ദിവസം വൈകീട്ട് സജിവമായ മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയേയും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള കടകംപള്ളി സുരേന്ദ്രനേയും വിഴിഞ്ഞത്തുകാര്‍ വരവേറ്റത് കടുത്ത പ്രതിഷേധത്തിനിടെയാണ്.


മുഖ്യമന്ത്രിയുടെ വാഹനം തടയുകയും കാറിന്റെ ഏരിയല്‍ വളച്ചൊടിക്കുകയും കാറിനടിക്കുകയും ചെയ്തവര്‍ കടകം പള്ളിയേയും മേഴ്‌സിക്കുട്ടിയമ്മയേയും കൂകിവിളിച്ചു,


മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി തങ്ങളെ വന്നു കണ്ട് ആശ്വസിപ്പിക്കാതിരുന്നതാണ് വിഷയമായത്.


ജനരോഷം തണുപ്പിക്കാനാണ് കടകം പള്ളിയേയും മേഴിസിക്കുട്ടിയമ്മയേയും വിഴിഞ്ഞത്തേക്ക് പറഞ്ഞയച്ചത്. എന്നാല്‍, മന്ത്രിമാര്‍ തീരദേശത്ത് എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ ഉറ്റവരുടെ വള്ളങ്ങള്‍ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു.


മന്ത്രിമാരെ കണ്ട ഉടനെ ഇവരെ കൂകിഓടിക്കുകയായിരുന്നു. മുഖ്യമന്ത്രി വന്നാല്‍ മതിയെന്ന് ഇവര്‍ വിളിച്ചു പറഞ്ഞു. ഇരുവരേയും നാട്ടുകാര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി വരുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. നേരം ഇരുട്ടിയ ശേഷം മുഖ്യമന്ത്രി വിഴിഞ്ഞത്ത് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഹാളില്‍ എത്തി. ഇവരെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി സര്‍്ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് അരമണിക്കൂറിനുള്ളില്‍ സ്ഥാലം കാലിയാക്കി.


ഇതിനിടയില്‍ തീരത്തേക്ക് നാലു മൃതദേഹങ്ങള്‍ കൂടി എത്തിച്ചു. പലരും ഇതോടെ നിയന്ത്രണം വിട്ടു. ചിലര്‍ മുഖ്യമന്ത്രിയെ തടഞ്ഞു വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ വാഹനം വളയുകയായിരുന്നു. ചിലര്‍ വാഹനത്തില്‍ അടിച്ചാണ് പ്രതിഷേധിച്ചത്. പോലീസ് കനത്ത വലയം തീര്‍ത്ത് മന്ത്രി കടകം പള്ളിയുടെ വാഹനത്തില്‍ മുഖ്യമന്ത്രിയെ കടത്തികൊണ്ടു പോയി. പലരുടേയും രോഷം അടങ്ങിയിരുന്നില്ല.


പള്ളി വികാരിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമസാക്തരാകാതിരുന്നത്. കടല്‍ പോലെ തന്നെ ശാന്തമാകുകയും ഒപ്പം കലിയോടെ ക്ഷോഭിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ വൈകാരികത മനസിലാക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും പരാജയപ്പെടുന്ന കാഴ്ചയാണ് വിഴിഞ്ഞത്ത് കണ്ടത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ