General News

മരണം 23 , വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞു, പ്രതിഷേധം

Sun, Dec 03, 2017

Arabianewspaper 5897
മരണം 23 , വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞു, പ്രതിഷേധം

വിഴിഞ്ഞത്ത് ചുഴലിക്കാറ്റില്‍ പെട്ട് കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടുകാര്‍ തടഞ്ഞു. എത്താന്‍ വൈകിയെന്നും രക്ഷാപ്രവര്‍ത്തനത്തിന് പാളിച്ച പറ്റിയെന്നും ഇവര്‍ ആരോപിച്ചു. അതിനിടെ, ഇന്ന് പതിമൂന്ന് മൃതദേഹങ്ങള്‍ കൂടി കടലില്‍ നിന്നും ലഭിച്ചതോടെ മരണ സംഖ്യ 23 ആയി.


മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും വഹിച്ചു കൊണ്ടുള്ള വാഹന വ്യൂഹത്തിന് നേരെ ചിലര്‍ പാഞ്ഞടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ അടിച്ച് പലരും രോഷം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം മുഖ്യമന്ത്രിയെ തടഞ്ഞു വെച്ചു. മുഖ്യമന്ത്രിയുടെ വാഹനം ആളുകള്‍ തടഞ്ഞതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങിയത്.


വിഴിഞ്ഞത്ത് പള്ളിയുടെ ഹാളില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഇവിടെ കൂടിയവരോട് അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഇത്തരമൊരു ദുരന്തം കേരളത്തില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു, മത്സ്യത്തൊഴിലാളികളുടെ ദുഖത്തിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു ശേഷം മുഖ്യമന്ത്രി പുറത്തെറങ്ങിയപ്പോഴാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ വാഹനം തടഞ്ഞത്. പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് കനത്ത ബന്തവസിലാണ് മുഖ്യമന്ത്രിയെ സംഭവ സ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയത്.


ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദാക്കി.


ഭരണ സിരാ കേന്ദ്രത്തിനു തൊട്ടു മുന്നിലായിരുന്നിട്ടും വിഴിഞ്ഞം , പൂന്തുറ എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികളെ കാണാനോ, ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് വ്യാപക ആക്ഷേപം ഉണ്ടായി.


ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഇവിടെ എത്തിയത്. നേരത്തെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും, സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും  എത്തിയിരുന്നു. കന്യാകുമാരിയിലാണ് നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തിയത്. നാളെയാണ് പൂന്തുറയിലും വിഴിഞ്ഞത്തും എത്തുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ