General News

സ്‌കാനിംഗനിടെ യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി പിടിയിലായി

Sun, Dec 03, 2017

Arabianewspaper 5537
സ്‌കാനിംഗനിടെ യുവതിയുടെ  നഗ്‌ന ചിത്രം പകര്‍ത്തി പിടിയിലായി

നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ മാറിടം സ്‌കാന്‍ ചെയ്യുന്നതിനിടെ നഗ്നം ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.


നെഞ്ചു വേദനയുമായി ബംഗലൂരിലെ ആര്‍ കെ പുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം സ്‌കാനിംഗിന് നിര്‍ദ്ദേശിക്കുകയായിരുന്നു.


സ്‌കാനിംഗ് റൂമില്‍ വസ്ത്രം അഴിച്ച് ഇരിക്കാന്‍ നേഴ്‌സ് പറഞ്ഞതു പ്രകാരം യുവതി അരയ്ക്കു മുകളിലേക്ക് വിവസ്ത്രയായി. ഇതിനിടെ സ്‌കാനിംഗ് യന്ത്രം തകരാറിലായെന്ന് പറഞ്ഞ് നേഴ്‌സ് ടെക്‌നീഷ്യനെ ഫോണില്‍ വിളിച്ചു വരുത്തി. മറ്റൊരാള്‍ വരുന്നതു കണ്ട് യുവതി വസ്ത്രം ധരിക്കാന്‍ തുനിഞ്ഞെങ്കിലും നേഴ്‌സ് അനുവദിച്ചില്ല. ഇതിനിടെ പൊടുന്നനെ കയറി വന്ന ഇയാള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി.


ഇതിനിടെ. യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. പുറത്തുണ്ടായിരുന്ന ഭര്‍ത്താവ് മോബൈല്‍ പിടിച്ചു വാങ്ങി ചിത്രം ഡീലീറ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഡോക്ടര്‍ കൂസലില്ലാതെ ഇയാളെ താക്കീതു നല്‍കി വിട്ടയ്ക്കുകയാണ് ഉണ്ടായത്.


തുടര്‍ന്ന് പോലീസ് എത്തി മൊബൈല്‍ കസ്റ്റഡിയില്‍ എടുത്തു. നിരവധി സ്ത്രീകളുടെ സമാനമായ ചിത്രം ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു.


നഗ്ന ചിത്രം പകര്‍ത്തി കൈമാറുന്ന റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഡോക്ടറേയും നേഴ്‌സിനേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ