General News

ചീഫ് സെക്രട്ടറിയുടേയും റവന്യു സെക്രട്ടറിയുടേയും കരണക്കുറ്റിക്ക് കൊടുക്കണം- സുരേഷ് കുമാര്‍

Sun, Dec 03, 2017

Arabianewspaper 6113
ചീഫ് സെക്രട്ടറിയുടേയും റവന്യു സെക്രട്ടറിയുടേയും കരണക്കുറ്റിക്ക് കൊടുക്കണം- സുരേഷ് കുമാര്‍

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതിന് ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനേയും, റവന്യു സെക്രട്ടറി പി എച്ച് കുര്യനേയും വിമര്‍ശിച്ച് റിട്ട. ഐഎഎസ് ഓഫിസര്‍ കെ സുരേഷ് കുമാര്‍.


കേന്ദ്ര ഏജന്‍സികളുടെ അറിയിപ്പുകള്‍ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്ന ഇവര്‍ ഏതു മാളത്തില്‍ പോയി ഒളിച്ചുവെന്നും ഇവന്‍മാരെ കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കു കൊടുക്കാന്‍ പ്രബുദ്ധ മലയാളികള്‍ക്കു സാധിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ ദുരന്തമെന്നും സുരേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ദുരന്ത നിവാരണ അഥോറിറ്റിയില്‍ ഉണ്ടെങ്കിലും ഇവര്‍ ജനപ്രതിനിധികള്‍ എന്ന മുന്‍ കൂര്‍ ജാമ്യം ലഭിക്കും., പക്,,േ എന്റെ സഹപ്രവര്‍ത്തകരായിരുന്നു കെ എം എബ്രഹാവും, പി എച്ച് കൂര്യനും ഏതു മാളത്തില്‍ പോയ് ഒളിച്ചെന്നും സുരേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.


ദുരന്ത നിവാരണ അഥോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഉള്‍പ്പടെ ഏഴു അംഗങ്ങളാണ് ഉള്ളത്. വിദഗ്ദ്ധ അംഗങ്ങശളില്ലാതെയാണ് കേരളത്തില്‍ ദുരന്ത നിവാരണ അഖോറിറ്റി പ്രവര്‍ത്തിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉണ്ട്. കാലാവസ്ഥ, ഭൂമിശാസ്ത്രം, തുടങ്ങിയ രംഗങ്ങളിലെ വിദഗ്ദ്ധര്‍ ഇല്ലാതെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്.


മെമ്പര്‍ സെക്രട്ടറി മാത്രമാണ് ഈ ഗണത്തില്‍ വിദഗദ്ധനെന്നു പറയാനാവുന്നത്. എമര്‍ജന്‍സി ഓപറേഷന്‍സ് ഡയറക്ടരാണ് ഇദ്ദേഹം. ദൈന്യം ദിന തിരക്കുകള്‍ ഉള്ള ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ദുരന്ത നിവാരണ സമതിയിലെ കാര്യങ്ങള്‍ നോക്കുന്നതിന് സമയവും സാവകാശവും ഇല്ലാത്തവരാണ്.


ഇതര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ സമിതിയില്‍ ഇല്ല. പകരം വിവിധ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരെയാണ് ദുരന്ത നിവാരണത്തിനായി നിയോഗിച്ചിട്ടുള്ളത്.


വെള്ളപ്പൊക്കവും ഭൂകമ്പനും മറ്റും ഇടയ്ക്കിടെ നാശനഷ്ടം വരുത്തുന്ന ഗുജറത്തില്‍ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരോ ഈ സമിതിയില്‍ ഇല്ല. ഈസാഹചര്യത്തില്‍ സുരേഷ് കുമാറിന്റെ പോസ്റ്റ് അതിവൈകാരിതയിസുള്ളതാണെങ്കിലും ചര്‍ച്ചാ വിഷയമായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ