General News

ഓഖി ചുഴലിക്കാറ്റ് : ശബരിമല നട അടച്ചുവെന്ന് വ്യാജ പ്രചരണം

Sun, Dec 03, 2017

Arabianewspaper 6239
ഓഖി ചുഴലിക്കാറ്റ് : ശബരിമല നട അടച്ചുവെന്ന് വ്യാജ പ്രചരണം

ഓഖി ചുഴലിക്കാറ്റു മൂലം പത്തനം തിട്ട, ഇടുക്കി ജില്ലകളില്‍ മരം മറിഞ്ഞും, കാനനപാതയില്‍ മണ്ണിടിഞ്ഞും മറ്റും ഗതാഗതം തടസപ്പെട്ടതോടെ ശബരി മല നട അടച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം.


തമിഴ് നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങലിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേവസ്വം ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും പത്രമോഫീസുകളിലും നിലയ്ക്കാത്ത ഫോണ്‍ വിളികളാണ് എത്തുന്നത്.


പമ്പ ത്രിവേണിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നീക്കുന്ന ദൃശ്യങങ്ങളും മറ്റും സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.


സന്നിധാനത്ത് മഴ മൂലം വിരിവെയ്ക്കാന്‍ സ്ഥലമില്ലാതായതും പലയിടങ്ങളും ചെളിക്കുണ്ടായതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവില്ല, നടവരവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ദേവ്‌സ്വം കണക്കുകള്‍ പറയുന്നത്.
കാലാവസ്ഥ മോശമാമെന്നും തീര്‍ത്ഥാടകര്‍ ശബരിമലയ യാത്ര മാറ്റിവെയ്ക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.


എന്നാല്‍, ഇത്തരത്തില്‍ യാതൊരു ആശങ്കയ്ക്കും വഴിയില്ലെന്നും തീര്‍ത്ഥാടനം പതിവു പോലെ സുഗമാമായി നടക്കുന്നുണ്ടെന്നാണ് ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്.

Tags : Sabarimal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ