General News

ബിജെപിയുടെ വിജയത്തിനു പിന്നില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് -ബിഎസ്പി

Sun, Dec 03, 2017

Arabianewspaper 6182
ബിജെപിയുടെ വിജയത്തിനു പിന്നില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് -ബിഎസ്പി

യുപി നിയമ സഭാ തിരഞ്ഞെടുപ്പിനു എട്ടു മാസത്തിനു ശേഷം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപി വന്‍ തോതില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയതായി ബിഎസ്പിയുടെ ആരോപണം. നേരത്തെ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.


ഇക്കുറി യുപിയിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രവും പഞ്ചായത്ത് -നഗര പാലിക തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുമാണ് ഉപയോഗിച്ചത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 16 ല്‍ 14 ലും വിജയിച്ച് തൂത്തുവാരി. രണ്ട് കോര്‍പറഷനുകള്‍ ബിഎസ്പിക്കു ലഭിച്ചു, എന്നാല്‍, പഞ്ചായത്ത്-നഗര പാലിക തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സമാനമായ വിജയം കാഴ്ചവെയ്ക്കാനിയില്ല.


കാരണം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രവും മറ്റു തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുമാണ് ഉപയോഗിച്ചത്. ഇത് തെളിയിക്കുന്നത് ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്നതാണെന്ന് ബിഎസ്പി നേതാവ് മായാവാതി പറയുന്നു.


ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണ് ബിജെപി യുപിയിലും ഉത്തരാഖണ്ഡിലും വിജയിച്ചതെന്ന ആരോപണങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ വെല്ലുവിളി നടത്തിയിരുന്നു.


യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും തെളിയിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി എന്തുകൊണ്ട് വിജയിക്കുന്നില്ലെന്ന് ബിഎസ് പി ചോദിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്താന്‍ ബിജെപിയെ മായാവതി വെല്ലവിളിച്ചു., ഇങ്ങിനെ തിരഞ്ഞെടുപ്പു നടത്തിയാല്‍ ബിഎസ്പി വന്‍ വിജയം നേടുമെന്നും മായാവതി പറഞ്ഞു.


ബിഎസ്പിയുടെ ആരോപണങ്ങളില്‍ പുതുമയില്ലെന്നും 2012 ല്‍ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 12 ല്‍ പത്തും നേടിയത് ബിജെപിയായിരുന്നുവെന്നും മന്ത്രി ശ്രീകാന്ത് ശര്മ പറയുന്നു. അന്ന് സംസ്ഥാനം സമാജ് വാദി പാര്‍ട്ടിയും കേന്ദ്രം കോണ്‍ഗ്രസുമായിരുന്നു ഭരിച്ചിരുന്നത്. അന്നത്തെ വിജയത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പൊഴും ഉണ്ടായത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗര പാലിക -പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബിജെപിയാണ് മുന്നില്‍. 198 മുനിസിപ്പാലിറ്റികളില്‍ ബിജെപിക്ക് 70 ലും വിജയം നേടാനായപ്പോള്‍ സമാജ് വാദിക്ക് 45 ഉം ബിഎസ്പിക്ക് 29 ഉം കോണ്‍ഗ്രസിന് ഒമ്പതും ഇടത്താണ് ഭരണം ലഭിച്ചത്. 438 പഞ്ചായത്തുകളില്‍ ബിജെപി 100 ഇടത്ത് വിജയിച്ചപ്പോള്‍ 83 ഇടത്ത് എസ്പിയും 45 ല്‍ ബിഎസ്പിയും 17 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചതായും ശ്രീകാന്ത് ശര്‍മ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ