General News

വീരമൃത്യ വരിച്ച ജവാന്റെ മകളെ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് പോലീസ്‌കാര്‍ വലിച്ചിഴച്ചു, വിവാദം പുകയുന്നു

Sun, Dec 03, 2017

Arabianewspaper 6257
വീരമൃത്യ വരിച്ച ജവാന്റെ മകളെ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് പോലീസ്‌കാര്‍ വലിച്ചിഴച്ചു, വിവാദം പുകയുന്നു

വീരമൃത്യ വരിച്ച ബിഎസ്എഫ് ജവാന്റെ മകള്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ വേദിയിയിലേക്ക് കയറാന്‍ ശ്രമിക്കവെ പോലീസ് പിടികൂടി വലിച്ചിഴച്ചു കൊണ്ടു പോയ സംഭവം വിവാദമാകുന്നു.


തങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എന്നാല്‍, ഇതുവരെ ഭൂമി ലഭിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കവെയാണ് പോലീസ് തന്നെ പിടികൂടിയതെന്നും വലിച്ചിഴച്ചതെന്നും രൂപാല്‍ ടാഡ് വി എന്ന യുവതി പറയുന്നു. വഡോദരയിലെ കേവാഡിയ കോളനിയില്‍ നടന്ന തിരഞ്ഞെടുപ്പ് രാലിക്കിടെയാണ് സംഭവം.


വിജയ് രൂപാനി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ രൂപാല്‍ സദസില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി വേദിയിലേക്ക് കയറുകയായിരുന്നു. ഇതോടെ വനിതാ പേലീസുകാര്‍ ഇവരെ പിടികൂടി. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുകയും ചെയ്തു.


പ്രസംഗത്തിനിടെ, യുവതിയോട് ചടങ്ങിനു ശേഷം കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാമെന്ന് മൈക്കിലൂടെ മുഖ്യമന്ത്രി വിളിച്ചു പറഞ്ഞു, എന്നാല്‍, യുവതിയുടെ പ്രതിഷേധം തുടര്‍ന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.


വീരജവാന്‍മാരുടെ കുടുംബത്തോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന നിഷേധ നിലപാടിന് ഉദാഹരണമാണ് ഇതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗുജറാത്ത് പിസിസി അദ്ധ്യക്ഷന്‍ ഭാരത് സിംഗ് സോളങ്കിയും പറഞ്ഞു. പരമ ദേശഭക്തനായ രൂപാണി വീരമൃത്യ വരിച്ച രക്തസാക്ഷികളോട് ചെയ്യുന്നത് അവഹേളനപരമാണെന്നും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവര്‍ക്ക് നീതിലഭിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.


എന്നാല്‍,. ബിജെപി സര്‍ക്കാര്‍ മാത്രമാണ് സൈനികരുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുള്ളതെന്നും വണ്‍ റാങ്ക് വണ്‍ പെ്ന്‍ഷന്‍ തുടങ്ങി വിവിധ അനുകൂല നിലപാടുകളാണ് ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തിലും കൈക്കൊള്ളുതെന്നും വിജയ് രൂപാനി പറഞ്ഞു. എന്നാല്‍. കോണ്‍ഗ്രസ് കാര്‍ഗില്‍ രക്താസാക്ഷികള്‍്ക്കുള്ള ഭവനങ്ങള്‍ ആദര്‍ശ് കുംഭകോണം നടത്തി തട്ടിയെടുക്കുകയായിരുന്നുവെന്നും വിജയ് രൂപാനി പറയുന്നു.


വീരമൃത്യുവരിച്ച ജവാന്റെ വിധവ രേഖാബെന്‍ അശോക് ഭായ് ടാഡ്വിക്ക് നാല് ഏക്കര്‍ ഭൂമിയും 10,000 രൂപ പ്രതിമാസ പെന്‍ഷനും, 36,000 രൂപ വാര്‍ഷിക കുടുംബ പെന്‍ഷനും 200 ചതുരശ്ര മീറ്റര്‍ റെസിഡന്‍ഷ്യല്‍ പ്ലോട്ടും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വിജയ് രൂപാനി അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ