General News

മുന്നറിയിപ്പ് 29 ന് നല്‍കി, ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ 30 നും -കണ്ണന്താനം

Sun, Dec 03, 2017

Arabianewspaper 6291
മുന്നറിയിപ്പ് 29 ന് നല്‍കി, ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ 30 നും  -കണ്ണന്താനം

ചുഴലിക്കാറ്റിനെ കുറിച്ച് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചത് മുപ്പതിനാണെന്നും ഉച്ചക്ക് 12 ഓടെയാണ് ഇക്കാര്യം കേരളത്തെ അറിയച്ചതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. 28 നും 29 നും മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതല്ലെന്നും ന്യൂനമര്‍ദ്ദം സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ചുഴലിക്കാറ്റായി മാറുമെന്ന് അറിയിപ്പ് വന്നത് 30 ന് മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.


മന്ത്രി പൂന്തുറയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.


ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത അടിയന്തര യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. ഇന്ന് ഉച്ചയോടെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ചുഴലിക്കാറ്റ് വീശിയ ഇടങ്ങള്‍ സന്ദര്‍ശിക്കുമെന്നും കര-വ്യോമ, നാവിക സേനകളുടെ സംയുക്ത യോഗം വിളിച്ച് അടിയന്തര ദുരിതാശ്വാസ -രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.


കേരള തീരത്ത് ചുഴലിക്കാറ്റ് വീശുമെന്ന് കരുതിയിരുന്നില്ലെന്നും മുപ്പതിനാണ് ഇതിന്റെ ദിശ മാറിയതും കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയതെന്നും താന്‍ മനസിലാക്കുന്നുവെന്ന് കണ്ണന്താനം പറഞ്ഞു. കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ ഏല്ലാവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 395 പേരെ ഒരു ദിവസം തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു,


ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവര്‍ ഇതര സംസ്ഥാനങ്ങളുടെ തീരത്ത് എത്തിയോ എന്നത് അന്വേഷിച്ച് വരികയാണ്. കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരമേഖലയിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തും. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ എത്തിയതായി അവിടുത്തെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തില്‍ ചുഴലിക്കാറ്റ് വീശിയിട്ടില്ല. എന്നാല്‍, ഇക്കുറി ഓഖി ചുഴലിക്കാറ്റ് വീശുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് 29 ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


മുന്നറിയിപ്പ് ലഭിക്കും മുമ്പു തന്നെ കടലില്‍ പോയിരുന്നു. ചുഴലിക്കാറ്റിന്റെ ദിശ സംബന്ധിച്ച് കൃത്യമായ പ്രവചനം സാധ്യമല്ല. കേരളതീരത്ത് ചുഴലിക്കാറ്റടിക്കുമെന്ന് കരുതിയതല്ല. മണിക്കൂറുകള്‍്ക്കുള്ളില്‍ ഗതിമാറ്റം ഉണ്ടായി. തുടര്‍ന്ന് ഉടനെ, തന്നെ ഇക്കാര്യം വ്യക്തമാക്കി അറിയിപ്പു നല്‍കി.


ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു, എന്നാല്‍. ഇത്തരത്തിലൊരു കീഴ് വഴക്കമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കി കഴിഞ്ഞുവെന്നും കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തിലൂടെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ