General News

കോഹ് ലിക്ക് വീണ്ടും ഡബിള്‍ , ലങ്കയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍

Sun, Dec 03, 2017

Arabianewspaper 6223
കോഹ് ലിക്ക് വീണ്ടും ഡബിള്‍

നായകന്‍ വിരാട് കേഹ് ലി വീണ്ടും ഇരട്ട സെഞ്ച്വറി നേടി പ്രയാണം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ഇരട്ട സെഞ്ച്വുറിയാണിത്. കരിയറില്‍ ആറാമത്തേതും. ഡെല്‍ഹി ഫിറോഷ് ഷാ കോട് ലാ എന്ന സ്വന്തം മൈതാനത്താണ് കോഹ് ലിയുടെ ഉജ്ജ്വല ഇന്നിംഗ്‌സ് എന്നതും പ്രത്യേകതയാണ്. ഇരട്ട സെഞ്ച്വുറി ഏറ്റവും അധികം നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി ഇതോടെ കോഹ് ലിക്ക് സ്വന്തമായി.


ഇതോടെ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 464 റണ്‍സ് എന്ന നിലയിലാണ്. 240 പന്തില്‍ 21 ബൗണ്ടറിയുടെ സഹായത്തോടെയാണ് കോഹ് ലി ഇരട്ട സെഞ്ച്വുറി നേടിയത്. ടെസ്റ്റില്‍ 5000 റണ്‍സും കോഹ് ലി പിന്നിട്ടു.


അര്‍ദ്ധ സെഞ്ച്വുറി നേടിയ രോഹിത് ശര്‍മ കോഹ് ലിക്ക് പിന്തുണയുമായി ക്രീസിലുണ്ട്. രണ്ടിന് 371 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. ആദ്യ ദിനം മുരളി വിജയും സെഞ്ച്വുറി നേടിയിരുന്നു.


മൂന്നാം ടെസ്റ്റില്‍ മടങ്ങിയെത്തിയ ശിഖര്‍ ധവാനെ ആദ്യ ദിനം 23 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് എത്തിയ ചേതേശ്വര്‍ പൂജ്‌റയും 23 റണ്‍സെടുത്ത് കളം വിട്ടു.


എന്നാല്‍, വിരാട് കോഹ് ലിയും മുരളി വിജയും മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന് നില മെച്ചെപ്പെടുത്തി. 283 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യയുടെ നട്ടെല്ല നിവര്‍ത്തിച്ചു. 267 പന്തില്‍ 13 ബൗണ്ടറി നേടിയ മുരളി വിജയ് 155 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പുറത്തായത്. തുടര്‍ന്നെത്തിയ പൂജ്‌റ ഒരു റണ്‍സെടുത്ത് പുറത്തായി.


രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല വിജയത്തിനു ശേഷമാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ