General News

ബംഗലൂരില്‍ മെഡിക്കല്‍ റെയ്ഡ് : നൂറുകോടിയുടെ കള്ളപ്പണം പിടികൂടി

Sun, Dec 03, 2017

Arabianewspaper 4975
ബംഗലൂരില്‍  മെഡിക്കല്‍ റെയ്ഡ് : നൂറുകോടിയുടെ കള്ളപ്പണം പിടികൂടി

ബംഗലൂരിലെ ഡോക്ടര്‍മാരുടേയും മെഡിക്കല്‍ ഡയഗണസ്റ്റിക് സെന്ററുകളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നൂറു കോടിയിലേറെ രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു.


കഴിഞ്ഞ മൂന്നു ദിവസമായി നടന്ന റെയ്ഡില്‍ ഡയഗണസ്റ്റിക് സെന്ററുകളില്‍ നിന്ന് വെളിപ്പെടുത്താത്ത 100 കോടി രൂപയിലേറെ കണ്ടെത്തിയിട്ടുണ്ട്.


ചില ഡോക്ടര്‍മാര്‍ക്ക് റഫറല്‍ ഫീസായി നല്‍കിയത് 200 കോടി രൂപയിലേറെയാണെന്ന് ഒരു ലാബിന്റെ രേഖകളില്‍ കാണുന്നു,. തങ്ങളുടെ ഡയഗണസ്റ്റിക് സെന്ററുകളിലേക്ക് സ്‌കാനിംഗിനും മറ്റും നടത്തുന്നതിന് രോഗികളെ അയയ്ക്കുന്നതിന് ലഭിക്കുന്ന കമ്മീഷന്‍ ഇനത്തില്‍ നല്‍കിയതാണ് ഈ 200 കോടി.


എംആര്‍ഐ സ്‌കാനിംഗ് നടത്തുമ്പോള്‍ ഡോക്ടര്‍ക്ക് 35 ശതമാനം വരെ കമ്മീഷന്‍ ലഭിക്കുന്നു. സിടി സ്‌കാനിംഗിന് 20 ശതമാനവും നല്‍കുന്നു. പരസ്യത്തിന് നല്‍കിയ പണം എന്ന രീതിയിലാണ് ഇത് വകവെച്ചിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് രണ്ടാഴ്ച കൂടുന്തോറുമാണ് പണം നല്‍കുന്നതെന്നും ഇവരുടെ രേഖകളില്‍ കാണുന്നു.


ഡോക്ടര്‍മാര്‍ക്ക് ചെക്കായാണ് പണം നല്‍കുന്നത്. പ്രൊഫഷണല്‍ ഫീസ് എന്ന പേരിലാണ് ഈ തുക കൈമാറുന്നത്. ഡോക്ടര്‍മാര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദായ നികുതിയില്‍ ഈ പണമൊന്നും കാണിക്കാതെയാണ് പല ഡേക്ടര്‍മാരും റിട്ടേണ്‍സമര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ