General News

കേരളത്തില്‍ നിന്നും പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍

Sun, Dec 03, 2017

Arabianewspaper 3662
കേരളത്തില്‍ നിന്നും പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍

കേരളത്തില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത് എത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ്. കടലില്‍ അലഞ്ഞ നിരവധി ബോട്ടുകളും മത്സ്യത്തൊഴിലാളികളും മഹാരാഷ്ട്ര പോലീസും മറ്റും ചേര്‍ന്ന് തീരത്ത് എത്തിച്ചു.


66 ബോട്ടുകളാണ് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയത്. ഏകദേശം 950 ആളുകള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു. രണ്ട് ബോട്ടുകള്‍ തമിഴ് നാട്ടില്‍ നിന്നുള്ളതാണ്.


ഏല്ലാവരും സുരക്ഷിതരാണെന്നും ഇവരെ ഏത്രയും വേഗം കേരളത്തിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. ഇവര്‍ സിന്ധുദുര്‍ഗ് തീരത്ത് എത്തി.


കടലില്‍ പോയ പലരേയും കുറിച്ച് യാതൊരുവിവരവുമില്ലാതെ കരയിലുള്ളവര്‍ വിഷമിക്കുമ്പോഴാണ് ഈ വിവരം എത്തിയത്. ഇനിയും ഇരുന്നൂറോളം പേരെ കാണാനുണ്ടെന്നാണ് കണക്കക്കുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ