General News
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനാലായി
Sun, Dec 03, 2017


കേരള തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ അകപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാന്‍ മത്സ്യത്തൊഴിലാളികളും വള്ളമിറക്കി കടലില്‍ പോയത് കൂടുതല്‍ ആശങ്കയുളവാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനം തൃപ്തികരമല്ലെന്നും വിവരങ്ങള്‍ അറിയാനുള്ള കണ്ട്രോള് റൂം പോലും നാലാംദിവസമായിട്ടും പലയിടത്തും തുറന്നിട്ടിലെലന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ ഇടങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ മരുന്നുകളുമായാണ് തങ്ങളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷിച്ച് പോയത്. പൂന്തുറയില്‍ നിന്നും 33 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നാല്പതോളം വള്ളങ്ങള്‍ ഒരുമിച്ചാണ് കടലില്‍ തിരച്ചിലിനായി പോയത്. അതേസമയം, ഇതിനകം 450 പേരെ രക്ഷിച്ചതായി റവന്യു വകുപ്പ് അറിയിച്ചു.
കാണാതായവരെക്കുറിച്ചുള്ള കണക്ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണ് ഇത്തരത്തില്‍ ഏവരും ഇരുട്ടില്‍ തപ്പേണ്ടി വരുന്നതെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment