General News

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടം കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

Sat, Dec 02, 2017

Arabianewspaper 6134
ഓഖി ചുഴലിക്കാറ്റ്:  മരിച്ചവരുടം കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു പരിക്കേറ്റവര്‍ക്ക് 20,000 രൂപയും ചികിത്സാ സഹായമായി നല്‍കും. മത്സ്യ ബന്ധന വകുപ്പിന്റെ നഷ്ടപരിഹാരങ്ങള്‍ ഉള്‍പ്പടെയാണിത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പത്തായി 417 പേര പുറങ്കടലില്‍ നിന്നും നാവിക സേനയും വ്യോമസേനയും തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.


പരിക്കേറ്റവര്‍ക്ക് 5000 രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍. പ്രതിഷേധത്തെ തുടര്‍ന്ന് 16000 രൂപയാക്കി ഉയര്‍ത്തി. മത്സ്യബന്ധന വകുപ്പിന്റെ ധനസഹായവും ചേര്‍ത്ത് 20,000 രൂപ പരിക്കേറ്റവര്‍ക്ക് ലഭിക്കും.


തീരദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബംഗള്‍ക്ക് ഒരാഴ്ച സൗജന്യ റേഷനും നല്‍കും. ബോട്ട് നഷ്ടപ്പെട്ടവര്‍ക്കും വീടു നശിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും.


അഞ്ഞൂറോളം കുടുംബംഗങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കും സൗജന്യ ഭക്ഷണവും മരുന്നും നല്‍കും,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ