General News

യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം

Fri, Dec 01, 2017

Arabianewspaper 6137
യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം

ഉത്തര്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണത്തിനുള്ള ആദ്യ ജനകീയ വിലയിരുത്തല്‍ എന്ന പേരില്‍ ഏവരും നോക്കിക്കാണുന്ന തിരഞ്ഞെടുപ്പാണിത്.


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ യുപിയിലെ ഫലം പ്രതിഫലിക്കുമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി. പത്തു ദിവസങ്ങള്‍ക്കിടെ മൂന്നു ഘട്ടമായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. എട്ടു മാസത്തെ യോഗി ആദിത്യ നാഥ് ഭരണത്തിന്റെ വിലയിരുത്തലായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പ് ഫലവും ഇതാണ് .2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 ല്‍ പത്തിലും ബിജെപി വിജയിച്ചിരുന്നു. ഇക്കൂറി കോര്‍പ്പറേഷനുകളുടെ എ്ണ്ണം 16 ആയി വര്‍ദ്ധിച്ചു.


16 കോര്‍പറേഷനുകളില്‍ 14 ലും ബിജെപി നേട്ടം കൊയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയിലും ബിജെപിയുടെ മേയര്‍ വരുമെന്നാണ് സൂചനകള്‍


16 കോര്‍പറേഷനുകളിലും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 438 നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.


ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, എസ് പി എന്നിവരെല്ലാം സ്വന്തം ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിഎസ്പി സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.


യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. രാഹുലിന്റെ അമേഠിയില്‍ ബിജെപി വന്‍ വിജയമാണ് നടത്തിയത്.


എന്നാല്‍, ഗൊരഖ്‌നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ബിജെപി പരാജയപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ