General News

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി

Fri, Dec 01, 2017

Arabianewspaper 6138
ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയതാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍്ജിതമാകാതിരുന്നതെന്നും ഇപ്പോള്‍ ദുരന്ത നിവാരണ സമിതി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


നാവിക സേനയുടേയും വ്യോമസേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം അഭ്യര്‍്ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, എത്ര പേരെ കാണാതായിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


കാണാതായ 33 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. കടലില്‍ വള്ളത്തില്‍ കണ്ടവരോട് കപ്പലില്‍ കയറാന്‍ പറഞ്ഞിട്ട് പലരും വള്ളം ഉപേക്ഷിച്ച് വരാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വള്ളവും കരയിലേക്ക് എത്തിക്കണമെന്നും ഭക്ഷണം ലഭിച്ചാല്‍ കടലില്‍ തങ്ങാമെന്നും ഇവര്‍ രക്ഷാ പ്രവര്‍ത്തകരോട് അറിയിക്കുകയാണ് ഉണ്ടായത്.


തുടര്‍ന്ന് ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ നാവിക സേനയോട് ആവശ്യപ്പെട്ടുവെന്നും ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു.


വ്യഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്നും ഇത് ലഭിച്ച ഉടന്‍ വേണ്ട നടപടികള്‍ എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു,


എന്നാല്‍, ചുഴലിക്കാറ്റ് സംബന്ധിച്ച വ്യക്തമായ സൂചന കഴിഞ്ഞയാഴ്ച തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ചുഴലിക്കാറ്റ് ലക്ഷദ്വിപിലേക്കും ഗുജറാത്ത് തീരത്തേക്കും നിങ്ങിയിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ