General News

കടലില്‍ പോയ രണ്ടായിരം മത്സ്യത്തൊഴിലാളികളെ കാണാനില്ല , ബന്ധുക്കള്‍ വഴിതടയുന്നു

Fri, Dec 01, 2017

Arabianewspaper 6241
കടലില്‍ പോയ രണ്ടായിരം മത്സ്യത്തൊഴിലാളികളെ കാണാനില്ല

കടലില്‍ പോയ രണ്ടായിരം മത്സ്യ തൊഴിലാളികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വഴി തടയുന്നു, വിഴിഞ്ഞത്തിനും കൊച്ചിക്കുമിടയില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടായിരത്തോളം പേരെക്കുറി്ച്ച് യാതൊരു വിവരവുമില്ലെന്ന് സൂചന.


കാലാവസ്ഥ മോശമാകുമെന്ന വിവരം വൈകി മാത്രമാണ് ലഭിച്ചതെന്നും ഉടനെ തന്നെ അറിയിപ്പുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


എന്നാല്‍, തങ്ങളുടെ ഉറ്റവരെ ഉടന്‍ മടക്കിയെത്തിക്കാന്‍ വേണ്ട നടപടി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും ബന്ധുക്കള്‍ വഴി തടയുകയാണ്.


കൊച്ചി ഹാര്‍ബറില്‍ നിന്നും പോയ ഇരുന്നൂറോളം ബോട്ടുകള്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. കടലില്‍ പോകുന്നവര്‍ സാധാരണ കരയിലുള്ളവരുമായി ബന്ധപ്പെടാറില്ല. പത്തിരുപതു ദിവസം വരെ പുറങ്കടലില്‍ മത്സ്യ ബന്ധനം നടത്തിയ ശേഷമാണ് മടങ്ങി വരുന്നത്.


ഇതിനാല്‍,ചുഴലിക്കാറ്റില്‍ പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയാണ് ഉള്ളത്. പുറങ്കടലില്‍ ചെല്ലുന്നവര്‍ ഇന്ത്യയുടെ പരിധി വിട്ട് ഒമാന്‍ തീരം വരെയും പാക്കിസ്ഥാന്‍, ഡീഗോ ഗാര്‍ഷ്യ ദ്വീപ് എന്നിവടങ്ങളുടെ അതിര്‍ത്തി വരെയും പോകാറുണ്ട്. ഇങ്ങിനെ പോകുന്നവരെ അയല്‍ രാജ്യങ്ങളിലെ നാവിക സേന പിടികൂടി ജയില്‍ അടയ്ക്കുന്നതും പതിവാണ്.


തീര സംരക്ഷണ സേന, നാവിക സേന എന്നിവരുടെ സഹായവും മുഖ്യമന്ത്രി തേടിയിട്ടുണ്ട്.

Tags : Cyclone 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ