General News

ജിഡിപി വളര്‍ച്ച വീണ്ടും ഫാസ്റ്റ് ട്രാക്കില്‍

Thu, Nov 30, 2017

Arabianewspaper 5938
ജിഡിപി വളര്‍ച്ച വീണ്ടും ഫാസ്റ്റ് ട്രാക്കില്‍

രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച വീണ്ടും ത്വരിത ഗതിയില്‍ .നോട്ടു നിരോധനവും ചരക്കു സേവന നികുതിക്കും ശേഷം ജിഡിപി വളര്‍ച്ച 0.6 ശതമാനം ഉയര്‍ന്നു.


2017 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ വളര്‍ച്ചാ നിരക്കായ 5.7 ശതമാനത്തില്‍ നിന്നും ജൂലൈ -സെപ്തംബര്‍ ത്രൈമാസത്തില്‍ 6.3 ശതമാനമായി ഉയര്‍ന്നു.


ലോക ബാങ്കും, ഐഎംഎഫും മറ്റും പ്രവചിച്ചതു പോലെയാണ് സാമ്പത്തിക വളര്ച്ചാ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്ക്ക് ഹ്രസ്വകാല ദോഷം ചെയ്യുമെങ്കിലും ദീര്‍ഘകാല അടിസഥാനത്തില്‍ ഗുണം ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രവചനം.


എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം സാമ്പത്തിക രംഗം തകര്‍ന്നുവെന്നാണ് ആരോപിച്ചിരുന്നത്.


പുതിയ കണക്കുകള്‍ പുറത്തു വന്നതോടെ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനങ്ങളെ ചോദ്യം ചെയ്ത് പ്രധാനനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.


ജിഡിപി വളര്‍ച്ചയില്‍ ഉയര്‍ച്ച ഉണ്ടായത് ആശ്വാസം പകരുന്നതാണെങ്കിലും ഇത് തുടരുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണെന്നും മോഡിയുടെ വാഗ്ദാനം 6.3 ശതമാനം ആയിരുന്നില്ലെന്നും മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു,

Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ