OMG News

റിയാലിറ്റി ഷോയ്ക്കിടെ വലിയ പാറക്കഷ്ണം വീണു, സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Thu, Nov 30, 2017

Arabianewspaper 883
റിയാലിറ്റി ഷോയ്ക്കിടെ വലിയ പാറക്കഷ്ണം വീണു, സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


സൂര്യ ടിവിയുടെ റിയാലിറ്റി ഷോയ്ക്കിടെ സാഹസിക മലകയറ്റം നടത്തിയ സിനിമ സീരിയല്‍ താരം സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്കിടെ. അഡൈ്വഞ്ചര്‍ ഷൂട്ടിംഗിനിടെ വടത്തില്‍ തൂങ്ങിയുള്ള മലകയറ്റത്തിനു തുനിഞ്ഞ സരയുവിന്റെ തലയ്ക്ക് നേര്‍ത്ത് വലിയ പാറക്കഷ്ണം അടര്‍ന്നു വീഴുകയായിരുന്നു.


200 മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറ വീണത്. സരയുവിന്റെ തലയുടെ പത്തടി ഉയരത്തിലെത്തിയപ്പോള്‍ മറ്റൊരു പാറയില്‍ തട്ടി ദിശ മാറുകയായിരുന്നു.


കണ്ടു നിന്നവര്‍തലയില്‍ കൈവച്ച് അയ്യോ എന്നു വിളിക്കുന്നതും സൂര്യ ടിവി പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്.


മുന്‍കരുതല്‍ എടുത്താണ് ഈ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചതെങ്കിലും പാറക്കഷ്ടം പൊടുന്നനെ അടര്‍ന്നു വീണാല്‍ ഒന്നും ചെയ്യാനാവില്ല. ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന വലിയ ദുരന്തത്തില്‍ നിന്നാണ് സരയു രക്ഷപ്പെട്ടത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ