General News

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഡിസംബറിലെ ശമ്പളം വൈകും

Thu, Nov 30, 2017

Arabianewspaper 6036
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഡിസംബറിലെ ശമ്പളം  വൈകും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഡിസംബറിലെ ശമ്പളം വൈകുമെന്നും ധനകാര്യ വകുപ്പ്. ഇക്കുറി ഡിസംബറില്‍ രണ്ടു ശമ്പളമാണ് നല്‍കേണ്ടത്. ക്രിസ്തുമസ് പ്രമാണിച്ച് ശമ്പളം ഈ മാസം അവസാനവും നല്‍കേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്


ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളം നല്‍കുന്നതിന് തീരുമാനമുണ്ടെങ്കിലും ഇതും സാധ്യമല്ലെന്നാണ് സൂചനകള്‍.


വരുമാന വര്‍ദ്ധനവിന് ശ്രമിച്ചിട്ടും ഇത് സാധ്യമായിട്ടില്ല. ജിഎസ്ടി വന്നത് സംസ്ഥാനത്തിന് വരുമാനം വര്‍ദ്ധിപ്പിച്ചുവെങ്കിലും സാമ്പത്തിക മുരടിപ്പ് തുടരുകയാണ്. 14,000 കോടി രൂപയാണ് ഈ വര്‍ഷത്തെ കമ്മി. വികസന പ്രകിയകള്‍ ഒന്നും തന്നെ ഫലവത്തായിട്ടില്ല. പ്രവാസികളുടെ പണം ഒഴുക്കില്‍ ഗണ്യമായ കുറവും ഉണ്ടായി.


റിയല്‍ എസ്റ്റേറ്റ് മാന്ദ്യം മൂലം രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭിക്കേണ്ട വരുമാനം പകുതിയായി കുറഞ്ഞു. ട്രഷറിയില്‍ ബില്ലുകള്‍ മാറുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.


ഡിസംബറില്‍ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ നല്‍കേണ്ടത് 1500 കോടി രൂപയാണ്. പെന്‍ഷന്‍ കുടിശിക ഇനത്തില്‍ 100 കോടിയോളം നല്‍കാനുമുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്നും പാക്കേജ് ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്.

Tags : Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ