General News

കലാഭവന്‍ അബി അന്തരിച്ചു

Thu, Nov 30, 2017

Arabianewspaper 6112
കലാഭവന്‍ അബി അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും നടനുമായ കലാഭാവന്‍ അബി അന്തരിച്ചു, 56 വയസായിരുന്നു. രക്തത്തിലെ അണുബാധ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. എന്നാല്‍, മിമിക്രി ഷോകളിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു


ഇന്ന് രാവിലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് അവശ നിലയിലായ അബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു,


ഹബീബ് മുഹമദ് എന്ന അബി കൊച്ചിന്‍ കലാഭവനില്‍ ജയറാമിനും കലാഭവന്‍ മണിക്കും, നാദിര്‍ഷാ, ദിലീപ്, സലിം കുമാര്‍ തുടങ്ങിയവര്‍ക്കും ഒപ്പം മിമിക്രി അവതരിപ്പിച്ചാണ് പ്രശ്‌സതനായത്.


അമ്പതോളം ചിത്രങ്ങളിലും അബി അഭിനയിച്ചി്ട്ടുണ്ട്. കലാഭവന്‍ കൂടാതെ കൊച്ചിന്‍ സാഗര്‍, ഹരീശ്രീ എന്നി ട്രൂപ്പുകളിലും മിമിക്രി കലാകാരനായി പ്രവര്‍ത്തിച്ചി്ടുണ്ട്.


മകന്‍ ഷെയിന്‍ നിഗം അടുത്തിടെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച് പിതാവിന്റെ പാത പിന്തുടര്‍ന്ന് എത്തിയിരുന്നു.


ആമിന താത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ അബി ശബ്ദാനുകരണത്തില്‍ അമിതാഭ് ബച്ചനേയും മമ്മൂട്ടിയേയും മികവോടെ അവതരിപ്പിക്കുമായിരുന്നു.

Tags : Actor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ