General News

സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചു, അഹിന്ദുവിന്റെ ലിസ്റ്റില്‍ രാഹുല്‍

Wed, Nov 29, 2017

Arabianewspaper 6131
സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചു, അഹിന്ദുവിന്റെ ലിസ്റ്റില്‍ രാഹുല്‍

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഹിന്ദുക്കളുടെ പട്ടികയില്‍ പെടുത്തിയത് വിവാഗമായി.


ക്ഷേത്രം സന്ദര്‍ശിക്കുന്ന അഹിന്ദുക്കളായവര്‍ രജിസ്റ്ററില്‍ പേര്‍ എഴുത്ി ക്ഷേത്രാചാര മര്യാദകള്‍ പാലിക്കുമെന്ന് ഉറപ്പു നല്‍കി ഒപ്പിടണമെന്നാണ് നിയമം. കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍ ഇത്തരത്തില്‍ ഒപ്പിട്ടുവെങ്കിലും രാഹുല്‍ ഇങ്ങിനെ ചെയ്തിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.


എന്നാല്‍, രാഹുല്‍ പോയ ശേഷം അഹിന്ദുക്കളുടെ പേരിനൊപ്പം രാഹുലിന്റെ പേരും എഴെുതി ചേര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.


ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം രാഹുല്‍ ഗാന്ധി ആ ദിവസത്തെ പ്രചാരണം ആരംഭിക്കും മുമ്പ് പ്രദേശത്തെ ക്ഷേത്രം സന്ദര്‍ശിക്കുക പതിവാണ്.


അങ്ങിനെയാണ് സോമ നാഥ ക്ഷേത്രത്തില്‍ രാവിലെ എത്തിയത്. മുഗള്‍ ഭരണകാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിക്കാന്‍ രാഹുലിന്റെ മുത്തച്ഛനായ നെഹ്‌റുവിന് എതിര്‍പ്പായിരുന്നുവെന്നും സര്‍ദാര്‍ പട്ടേല്‍ മുന്‍ കൈ എടുത്താണ് ക്ഷേത്രം പുനരുദ്ധരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ