General News

ഭാര്യയേയും കാമുകനേയും ഭര്‍ത്താവ് അടിച്ചു കൊന്നു

Wed, Nov 29, 2017

Arabianewspaper 5919
ഭാര്യയേയും കാമുകനേയും ഭര്‍ത്താവ് അടിച്ചു കൊന്നു

നിര്‍മാണത്തൊഴിലാളിയായ ഭാര്യയേയും കൂടെ ജോലി ചെയ്യുന്നയാളെയും ഭര്‍ത്താവ് മുളവടിക്ക് തലയ്ക്ക് അടിച്ചു കൊന്നു, പാലക്കാട് അഗളി ആദിവാസി ഊരിലാണ് സംഭവം.


ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസിലാണ് വീട്ടമ്മയുടേയും കൂടെ ജോലി ചെയ്യുന്നയാളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നഞ്ചന്‍ എന്നയാള്‍ തന്റെ ഭാര്യ മല്ലികയേയും നിര്‍മാണ തൊഴിലാളി സുരേഷിനേയും കൊലപ്പെടുത്തിയതായി നാട്ടുകാരോട് പറഞ്ഞത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.


കള്ളു കുടിച്ച ശേഷം പറയുന്ന തമാശയായാണ് പലരും കരുതിയത്. ഇയാളുടെ ഭാര്യ മല്ലികയും സുരേഷും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞുള്ള വഴക്ക് പതിവായിരുന്നു.


സംശയം തോന്നിയ നാട്ടുകാരാണ് ഇയാള്‍ പറഞ്ഞ വീടിന്റെ ടെറസ് പരിശോധിച്ചത്. മല്ലികയുമായി വഴക്കിട്ട് പോയ നഞ്ചന്‍ അപകര്‍ഷതാ ബോധം കൊണ്ട് പകതോന്നി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു,.


നാട്ടുകാരും ഇയാളെ പലതും പറഞ്ഞ് പരിഹസിക്കുക പതിവാണെന്നും അപമാനം സഹിക്കാതെ കൊലപ്പെടുത്തുകയായിരുന്നവെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞു,. ഒരുമിച്ച് ജീവിച്ചോളാനും തനിക്ക് സന്തോഷമാണെന്ന്ും ഇതിന്റെ ഭാഗമായി സംസാരിക്കാനുണ്ടെന്നും പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വുരുത്തകയായിരുന്നു. തുടര്‍ന്ന് മദ്യം വാങ്ങിച്ചു രൊടുത്തു. മഗ്യ ലഹപിയ.ിലായ സുരേഷിനെ കൊണ്ട് മല്ലികയെ ഈ സ്ഥലത്തേക്ക് ക്ഷണിപ്പിച്ചു. തുടര്‍ന്ന് മല്ലിക വരും മുമ്പ് സുരേഷിനെ തല്ലിക്കൊന്നു. തുടര്‍ന്ന് മല്ലിക എത്തിയപ്പോള്‍ ഇവരേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ