General News

ഏകെ ആന്റണിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

Wed, Nov 29, 2017

Arabianewspaper 6041
ഏകെ ആന്റണിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.,


ഡെല്‍ഹി റാം മനോഹര്‍ ലോഹ്യ ആശൂപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള ആന്റണി അടുത്ത 24 മണിക്കൂര്‍ നേരം നിരീക്ഷണത്തിലായിരിക്കുമെന്നും സാദാരണ ഗതി വീണ്ടെടുത്താല്‍ നാളെ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടരമാര്‍ അറിയിച്ചു.


മുമ്പും സമാനമായ സാഹചര്യത്തില്‍ തലകറങ്ങി വീണിട്ടുണ്ട്. പ്രതിരോധ മന്ത്രിയായപ്പോള്‍ ഇത്തരത്തില്‍ സൈനിക പരേഡ് വീക്ഷിക്കുമ്പോഴും വെയിലത്ത് നില്‍ക്കുമ്പോള്‍ തലകറങ്ങി വീണ അനുഭവവും ആന്റണിക്ക് ഉണ്ടായിട്ടുണ്ട്. ലോ ഷുഗര്‍ പ്രശ്‌നം മൂലമാണിതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Tags : AK Antony 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ