General News

ഫണ്ടില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ പിറകില്‍

Wed, Nov 29, 2017

Arabianewspaper 6143
ഫണ്ടില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ പിറകില്‍

പാര്‍ട്ടി ഫണ്ട് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാര്യത്തില്‍ കോണ്‍ഗ്രസ് പിന്നിലായിരിക്കുകയാണ്. പണപ്പിന്റെ കൊഴുപ്പുള്ള ബിജെപിക്ക് ഒപ്പം നില്‍ക്കാന്‍ 22 വര്‍ഷമായി അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന് കഴിയുന്നില്ല.


പഴയ പോലെ ഹൈക്കമാന്‍ഡും പണം വാരിക്കോരി നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് ഫണ്ട് തന്ന് സഹായിക്കുന്ന കച്ചവട -വ്യവസായികള്‍ ബിജെപിക്ക് ഫണ്ട് നല്‍കി തങ്ങളുടെ കൂറ് കാണിക്കുമ്പോള്‍ പാര്‍ട്ടി അണികളില്‍ നിന്നും പണം സംഭാവന സ്വീകരിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചിിലവിനുള്ള പണം കണ്ടെത്തുന്നത്.


ആംആദ്മി പാര്‍ട്ടിയും സമാനമായ രീതിയില്‍ അഞ്ചും പത്തും പിരിച്ചാണ് ഫണ്ട് ഉണ്ടാക്കുന്നത്.


സാമൂദായിക നേതാക്കള്‍ കൂടെയുണ്ടെന്ന ആശ്വാസം ലഭിച്ച കോണ്‍ഗ്രസിന് പണമെറിഞ്ഞ് കളിക്കാന്‍ കഴിയുന്നില്ല, മറുവശത്ത് പണമെറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി രംഗം കൊഴുപ്പിക്കുമ്പോള്‍ ഈ കൊഴുപ്പ് കോണ്‍ഗ്രസിന് കാണിക്കാനാകുന്നില്ല.


കേന്ദ്ര മന്ത്രിമാരില്‍ പകുതിയിലേറെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോെടാപ്പം ഗുജറാത്തില്‍ ഉണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാളയത്തില്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണ് പ്രചാരണത്തിന് ഉള്ളത്.


ഇടയ്ക്ക് ഒരു വട്ടം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, മുന്‍ മന്ത്രി പി ചിദംബരവും എത്തിയിരുന്നു. എന്നാല്‍, രോഗബാധമൂലം വിശ്രമിക്കുന്ന സോണിയ ഗാാന്ധി ഒരിടത്തു പോലും എത്തയിട്ടില്ല.


പ്രിയങ്ക ഗാന്ധിയെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരേയും നേതാക്കളേയും കൊണ്ടുവരാനുള്ള നീക്കവും ഉപേക്ഷിച്ചു, പലതിനും തടസം ഫണ്ട് ഇല്ലായ്മയാണ്.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബിജെപിക്ക് 706 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ച സംഭാവന 198 കോടിയാണ്. പണക്കൊഴുപ്പില്ലാതെ വിഷമിക്കുന്ന കോണ്‍ഗ്രസിനൊപ്പം ബിജെപി ഭരണം മടുത്ത വലിയ ഒരു വിഭാഗം വോട്ടു ചെയ്യുമെന്നും ഭരണം മാറുമെന്നും മാധവ് സിംഗ് സോളങ്കിയെ പോലുള്ള സംസ്ഥാന നേതാക്കള്‍ വിശ്വസിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ