General News

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Wed, Nov 29, 2017

Arabianewspaper 6020
മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു,. 89 വയസായിരുന്നു. എല്‍എഡിഎഫ് മന്ത്രിസഭയില്‍ സിവില്‍ സപ്ലൈയിസ് വകുപ്പ് മന്ത്രിയായിരുന്നു.


വാര്‍ദ്ധക്യ സഹജമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.


കൊട്ടാരക്കര സ്വദേശിയായ ഇ ചന്ദ്രശേഖരന്‍ നായര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയ ജീവിതം തുടങ്ങുകായായിരുന്നു. 1928 ഡിസംബര്‍ രണ്ട് ഈശ്വരപിള്ള-മീനാക്ഷിയമ്മ ദമ്പതികളുടെ മകനായി ജനിച്ച ചന്ദ്രശേഖരന്‍ നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി. വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു, 1952 ല്‍ സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.


1957 ലെ ആദ്യ നിയമസഭയില്‍ അംഗമായിരുന്നു. ആറു തവണ നിയമസഭാംഗവും മൂന്നു തവണ മന്ത്രിയുമായിരുന്നു. സിവില്‍ സപ്ലൈയിസിനൊപ്പം, ടൂറിസം, നിയമ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.


പൊതുവിതരണ സമ്പദ്രായം കുറ്റമറ്റതാക്കാന്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങിയതില്‍ മുഖ്യപങ്കു വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച.യ്ക്കും തുടക്കമിട്ടത് ചന്ദ്രശേഖരന്‍ നായുരുടെ കാലത്താണ്. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് 29 വര്‍ഷം പ്രവര്‍ത്തിച്ചു. മനോരമയാണ് ഭാര്യ.

Tags : minister 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ