Business News

നാനോ, ഇനി ഇലക്ട്രിക് കാര്‍

Wed, Nov 29, 2017

Arabianewspaper 4751
നാനോ ,  ഇനി ഇലക്ട്രിക് കാര്‍

ഗുജറാത്തിലെ സാനന്ദിലെ ടാറ്റാ മോട്ടോഴ്‌സ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും നാനോ കാറുകളുടെ ഉത്പദാനം താമസിയാതെ നിര്‍ത്തും. ഘട്ടം ഘട്ടമായി നിര്‍മാണം നിര്‍ത്താനാണ് ടാറ്റ ആലോചിക്കുന്നത്. ഇതിനു പകരം ഇലക്ട്രിക് കാറുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. കോയമ്പത്തൂരിലെ ജെയെം എന്ന കമ്പനിയുമായി ചേര്‍ന്ന് പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറുകള്‍ ഓല കാബ് വാങ്ങി.


ജെയെം എന്ന കമ്പനിയുമായി സഹകരിച്ച് ഇറക്കുന്നതിനാല്‍ ജെയെം നിയോ എന്ന പേരാണ് ന്ല്‍കിയിരിക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയെം ഓട്ടോമോട്ടീവിസിനാണ് ഇതിന്റ ഉത്പാദന, വില്‍പന ചുമതല. 48 വോള്‍ട്ട് കാറില്‍ പൂര്‍ണമായും ചാര്‍ജുള്ള ബാറ്ററി ഉപയോഗിച്ച് നാലു യാ്ത്രക്കാരുമായി ഫുള്‍ എസിയില്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചിരിക്കാം. ഒരു യാത്രക്കാരനുമായി എസിയില്ലാതെ 200 കിലോമീറ്ററും യാത്ര ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.


വെള്ള നിറത്തിലുള്ള 400 കാറുകളാണ് ഓല വാങ്ങിച്ചിരിക്കുന്നത്. വായു മലിനീകരണം മൂലം ബുദ്ധിമുട്ടുന്ന ഡെല്‍ഹിയിലാണ് ഈ കാറുകള്‍ ഓടിക്കുക.


അഞ്ചു ലക്ഷം രൂപയാണ് കാറിന്റെ വില. നാനോയ്ക്ക് ഒപ്പം ടിയാഗോ, ടിഗൊര്‍ എന്നിവയുടെയും ഇലക്ട്രിക് വേര്‍ഷനുകള്‍ താമസിയാതെ ഇറങ്ങും. പവര്‍ സ്റ്റിയറിംഗ്, എയര്‍ കണ്ടീഷണര്‍, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, സെന്‍ട്രല്‍ ലോക്കിംഗ് , റിമോട്ട് , 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ബ്ലൂടൂത്ത്, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡാഷ് ബോര്‍ഡ് ഡിസ്‌പ്ലേ എന്നീ സവിശേഷതകളുമുണ്ട്.


ഇതോടെ നാനോ കാറിന്റെ നി്‌രമാണം കോയമ്പത്തൂരിലേക്ക് മാറും, ഫോര്‍മുല വണ്‍ കാറുകള്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണ് ജെയെം ഓട്ടോമോ്ട്ടീവ്‌സ്. ദുബായ്, ബഹറിന്‍, ചെന്നൈ തുടങ്ങിയ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്കുള്ള കാറുകള്‍ ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.


നാനോയുുടെ ബോഡി പാര്‍ട്‌സുകള്‍ നിര്‍മിച്ച് ജെഎമ്മിന്റെ കോയമ്പത്തൂര്‍ ഫാക്ടറിയില്‍ എത്തിക്കും. ഇവിടെ വെച്ച ഇലക്ട്ര ഇവി എന്ന കമ്പനി നിര്‍മിക്കുന്ന ഇലക്ട്രിക് എഞ്ചിന്‍ കിറ്റുകള്‍ ഘടിപ്പിക്കും. ജെയെം തന്നെ ഇത് മാര്‍ക്കറ്റ് ചെയ്യും. ടാറ്റയുടെ ലോഗോ ഇതില്‍ കാണില്ല. ഉത്പാദനവും മാര്‍ക്കറ്റിംഗും ജെഎമ്മിന്റെ മേല്‍നോട്ടത്തിലായിരിക്കും.


നാനോയ്ക്ക് സംഭവിച്ചത് ...


ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി നിരത്തിലിറങ്ങിയ നാനോയ്ക്ക് മാരുതിയുടെ ബേസ് മോഡലായ 800 ന്റെ ഗതിവന്നതിനെ തുടര്‍ന്നാണ് ട്രാക്ക് മാറ്റിപിടിക്കാന്‍ ടാറ്റ കമ്പനി തീരുമാനിച്ചത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡീലര്‍മാര്‍ പുതിയ ബുക്കിംഗ് നല്‍കാത്തതാണ് ഉത്പാദനം നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. വാഹന വിപണിയില്‍ ഏറ്റവും കുറഞ്ഞ വില്‍പന നടത്തുന്ന കാറുകളിലൊന്നായി ടാറ്റ നാനോ മാറി.


ഒരു ലക്ഷം രൂപയ്ക്ക് നാലു പേര്‍ക്ക് ഇരിക്കാവുന്ന കാര്‍ എന്ന പ്രത്യേകതയുമായാണ് നാനോ നിരത്തിലിറങ്ങിയത്.


എന്നാല്‍, പിന്നീട് വില ക്രമാനുഗതമായി ഉയര്‍ന്നു. ഇപ്പോള്‍ നാനോ ക്ക് മൂന്നു ലക്ഷം വരെ വില വരും . വില ഉയര്‍ന്നതിനെ തുടര്‍ന്ന് പലരും നാനോയോട് വിമുഖത കാട്ടിത്തുടങ്ങി. കഴിഞ്ഞ ഓഗസ്ത് മാസം 180 കാറുകളാണ് രാജ്യത്തെ 630 ഡിലര്‍മാരുടെ ഷോറുമുകളില്‍ നിന്ന് വിറ്റു പോയത്. 2016 ഓഗസ്തില്‍ ല്‍ 711 കാറുകളായിരുന്നു വിറ്റത്. ഒരു വര്‍ഷം കൊണ്ട് കാറുകളുടെ വില്‍പനയില്‍ വന്ന വലിയ വ്യതിയാനമാണ് ഉത്പാദനത്തെ ബാധിച്ചത്.


ഓഗസ്തിനു ശേഷം സെപ്തംബറില്‍ 124 കാറുകളും ഒക്ടോബറില്‍ 57 കാറുകളുമായി കുറഞ്ഞു. ഇതിനെ തുടര്‍ന്ന് സാനന്ദിലെ ഫാക്ടറിയില്‍ കാറിന്റെ ഉത്പാദനം ദിവസനേ രണ്ട് കാറുകളെന്ന നിലയിലേക്ക് എത്തി.


പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്നും സമരവും ആക്രമണവും മൂലം ഗുജറാത്തിലെ സാനന്ദിലേക്ക് ഫാക്ടറി മാറ്റുകയായിരുന്നു,


നാനോയുടെ ഉത്പാദനം കുറഞ്ഞെങ്കിലും ടാറ്റ മോട്ടോഴ്‌സിന്റെ മറ്റു ബ്രാന്‍ഡുകളായ ടിയാഗോ, ടീഗൊര്‍ എന്നിവ പ്രതിദിനം ശരാശരി 250 വീതം ഉത്പാദിപ്പിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ