General News

വീരേന്ദ്ര കൂമാര്‍ എംപി സ്ഥാനം രാജിവെയ്ക്കും,യുഡിഎഫ് വിട്ട് എല്‍ഡിഎഫ് കൂടാരത്തിലേക്ക്

Wed, Nov 29, 2017

Arabianewspaper 5984
വീരേന്ദ്ര കൂമാര്‍ എംപി സ്ഥാനം രാജിവെയ്ക്കും, യുഡിഎഫ് വിട്ട് എല്‍ഡിഎഫ് കൂടാരത്തിലേക്ക്

ബിജെപിയോടൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് എംപി വീരേന്ദ്ര കുമാര്‍. നിതീഷിന്റെ പാര്‍്ട്ടിയുടെ എംപിയായി തുടരാനാകില്ല. താന്‍ എംപി സ്ഥാനം രാജിവെയ്ക്കും.


അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യത്തിനൊപ്പമുള്ള ജെഡിയു എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിരേന്ദ്ര കുമാര്‍ പറയുന്നത്.


വിമത നേതാവ് ശരദ് യാദവിനൊപ്പം ആരും ഇല്ലെന്നതാണ് വീരേന്ദ്ര കുമാറിനെ കുഴപ്പിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും അധികാരം പൂര്‍ണമായും നിതീഷ് കുമാര്‍ കൈപ്പിടിയിലൊതുക്കി.


ബിജെപിയൊടൊപ്പം ചേര്‍ന്നുള്ള നിതീഷിന്റെ ഭരണത്തില്‍ പാര്‍ട്ടിയിലെ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. നിതീഷിന്റെ നീക്കത്തെ എതിര്‍ത്ത ശരദ് യാദവിനൊപ്പമാണ് കേരള ഘടകം. എന്നാല്‍, ആളും അര്‍ത്ഥവുമില്ലാത്ത ശരദ് യാദവിനൊപ്പം നില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് വീരേന്ദ്ര കൂമാര്‍.


പഴയ സോഷ്യലിസ്റ്റ് ജനതാ ദള്‍ പുനരുജ്ജീവിപ്പിച്ച് ഇതിലേക്ക് മാറി എല്‍ഡിഎഫില്‍ ചേക്കാറാനാണ് വീരേന്ദ്ര കുമാറിന്റെ നീക്കം,. എന്നാല്‍, എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ശേഷം അകത്തു കയറ്റാതെ പുറത്തിരുത്തിയ അനുഭവം ചില ചെറിയ കക്ഷികള്‍ക്ക് ഉണ്ട്.


ഇക്കാരണത്താല്‍ വ്യക്തമായ ഉറപ്പു ലഭിച്ച ശേഷം മാത്രമെ എല്‍ഡിഎഫില്‍ ചേര്‍്ന്നാല്‍ മതിയെന്നാണ് വീരേന്ദ്ര കുമാറിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്ര കുമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ ഉറപ്പ് ലഭിച്ചില്ല. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസുമായി ലയിക്കാനാണ് പിണറായി നല്‍കിയ ഉപദേശം.


എന്നാല്‍, ഈ നീക്കത്തിനെതിരെ ജെഡിയു ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രംഗത്ത് എത്തിയിട്ടുണ്ട്. ജെഡിയു യുഡിഎഫ് വിടില്ലെന്ന് ജോര്‍ജ് വര്‍ഗീസ് പ്രഖ്യാപിച്ചു,. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ വീരേന്ദ്ര കുമാറും മകന്‍ എംവി ശ്രേയാംസ് കുമാറും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജെഡിയു യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു,


ജെഡിയുവിനെ വീരേന്ദ്ര കൂമാര്‍ കുടുംബ സ്വത്താക്കി മാറ്റിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. കോഴിക്കോട് ജില്ലാ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വീരേന്ദ്ര കുമാറിന്റെ നോമിനിയെ പരാജയപ്പെടുത്തി മനയത്ത് ചന്ദ്രന്‍ വിജയിച്ചിരുന്നു. ഇത് വീരേന്ദ്ര കുമാറിനെ ചൊടിപ്പിച്ചു. പാര്‍ട്ടിയില്‍ അരാജകത്വം നിലനില്‍ക്കുകയാണെന്ന് വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.


എന്നാല്‍, പാര്‍ട്ടി എക്‌സിക്യുട്ടീവ് ചേര്‍ന്നിട്ട് അഞ്ചു മാസം കഴിഞ്ഞെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.


സിപിഐ പിണങ്ങി നില്‍ക്കുന്നതിനിടെ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയെ കൂടെക്കൂട്ടാന്‍ ശ്രമിച്ച് തന്ത്രം കാട്ടുക എന്ന നീക്കമാണ് സിപിഎം നടത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ