General News

തന്റെ നില പരുങ്ങലില്‍ -ഗുജറാത്ത് മുഖ്യമന്ത്രിയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ് പുറത്ത്

Wed, Nov 29, 2017

Arabianewspaper 5978
തന്റെ നില പരുങ്ങലില്‍ -ഗുജറാത്ത് മുഖ്യമന്ത്രിയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ് പുറത്ത്

ഗുജറാത്തില്‍ തന്റെ നില പരുങ്ങലിലാണെന്ന് പറയുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തായി. സുരേന്ദ്ര നഗര്‍ ജില്ലയിലെ വിമത ബിജെപി നേതാവിനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ശബ്ദരേഖ പുറത്തായത്.


വിമത നേതാവായ നരേഷ് സംഗീതത്തോട് രൂപാണി സംസാരിക്കുന്നതെന്ന വിശേഷണവുമായാണ് ഫോണ്‍ സംഭാഷണം. വാധ്വാന്‍ നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ വര്‍ഷാ ബെന്‍ ജോഷിയെ മാറ്റി പകരം ധാഞ്ജിഭായി പട്ടേലിന് ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച അഞ്ച് പേര്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു,


ഇവരില്‍ ഒരാളായ നരേഷിനെ ഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണെമന്നും ഗുജറാത്തില്‍ ബിജെപിയുടെ നില പരുങ്ങലിലാണെന്നും തന്റെ കാര്യം അങ്ങിനെ തന്നെയാണെന്നും രൂപാണി പറയുന്നു. കോണ്‍ഗ്രസാണ് ഈ ശബ്ദരേഖ പുറത്തു വിട്ടത്.


പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും സംസ്ഥാനത്ത് അഞ്ചു ശതുമാനം പോലുമില്ലാതിരുന്നിട്ടും ജൈനമതസ്ഥനായ തനിക്ക് മുഖ്യമന്ത്രി പദം നല്‍കിയതും അദ്ദേഹം ഓര്‍മിപ്പിച്ചെന്നും ജൈന മതസ്ഥാനായ നരേഷ് സംഗീതത്തോട് രൂപാണി പറയുന്നതും വീഡിയോയില്‍ ഉണ്ട്.


എന്നാല്‍, ഓഡിയോ സംഭാഷണം കൃത്രിമമാണെന്നും കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പു ഫലമറിയാനായി പരിഭ്രമിച്ചിരിക്കുന്നതെന്നും രൂപാണി പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ