General News

മൂന്നാറില്‍ കയ്യേറ്റ ഭൂമിയുള്ളവരില്‍ മുന്‍ മന്ത്രി കെ വി തോമസും

Wed, Nov 29, 2017

Arabianewspaper 5924
മൂന്നാറില്‍ കയ്യേറ്റ ഭൂമിയുള്ളവരില്‍ മുന്‍ മന്ത്രി കെ വി തോമസും

മൂന്നാറിലെ കൊട്ടാക്കൊമ്പൂരില്‍ ഇടത് എംപി ജോയ്‌സ് ജോര്‍ജിന് അനധികൃത ഭൂമി ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇവിടെ ഭൂമി ഉണ്ടെന്ന് തെളിഞ്ഞു.


വട്ടവടയിലാണ് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിന് പത്തേക്കര്‍ ഭൂമി ഉണ്ടെന്ന് തെളിഞ്ഞത്. എന്നാല്‍, അടുത്തിടെ ഇത് മക്കളുടെ പേരിലേക്ക് മാറ്റിയതായും കണ്ടെത്തി.


2015 ഒക്ടോബറിലാണ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തിയത്. കെ വി തോമസിന്റെ മക്കളായ ബിജു തോമസ്, ജോ തോമസ് എന്നിവുരടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തതായും രേഖകള്‍ പുറത്തു വന്നു. മകള്‍ രേഖാ തോമസിന്റെ പേരിലും രണ്ടേക്കറില്‍ കുടുതല്‍ ഭൂമി ഇവിടെയുണ്ട്.


ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മക്കള്‍ക്ക് മൂന്നാറില്‍ ഭൂമിയുണ്ടെന്ന് അറിയാമെന്നും ഇതില്‍ മറച്ചു വെയ്ക്കാനൊന്നുമില്ലെന്നും എല്ലാ രേഖകളും ഉണ്ടെന്നും കെ വി തോമസ് പറഞ്ഞു,


ഇതു കൂടാതെ ദേവികുളത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ