General News

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Wed, Nov 29, 2017

Arabianewspaper 5994
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

അമേരിക്കയുടേയും മറ്റു ലോക രാഷ്ട്രങ്ങളുടേയും എതിര്‍പ്പുകളെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം നടത്തി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നടത്തുന്ന രണ്ടാം പരീക്ഷണമാണിത്.


ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ അധീനതയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചത്. ഉത്തര കൊറിയ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.


ആയിരം കിലോമീറ്റര്‍ താണ്ടിയാണ് ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചത്


സെപ്തംബറിലും ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പാഞ്ഞിരുന്നു. പതിനായിരം കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് ഈ മിസൈലെന്നും യുഎസിലെ എല്ലാ നഗരങ്ങളേയും തകര്‍ക്കാന്‍ ഇതിനു കഴിയുമെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു. എന്നാല്‍,. 4000 കിലോമീറ്റര്‍ പ്രഹര ശേഷിയുള്ളതാണ് മിസൈലെന്ന് ചില ജപ്പാനിസ് ടെലിവിഷന്‍ ചാനലുകള്‍ പറയുന്നു.


ഉത്തര കൊറിയ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ യുഎന്‍ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്ന് യുഎസ് അറിയിച്ചു. ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ