General News

കൗണ്‍സിലിംഗിന്റെ പേരില്‍ ചിലര്‍ മാനസികമായി പീഡിപ്പിച്ചു -ഹാദിയ

Wed, Nov 29, 2017

Arabianewspaper 5411
കൗണ്‍സിലിംഗിന്റെ പേരില്‍ ചിലര്‍ മാനസികമായി പീഡിപ്പിച്ചു -ഹാദിയ

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കൗണ്‍സിലിംഗിന്റെ പേരില്‍ ചിലര്‍ മാനസികമായി പീഡിപ്പിച്ചു,വെന്ന് ഹാദിയ. തന്റെ മാനസിക നില ഏതു ഡോക്ടര്‍ക്കും പരിശോധിക്കാമെന്നും തനിക്ക് യാതൊരു തകരാറുമില്ലെന്ന് സേലത്ത് എത്തിയ ഹാദിയ പറഞ്ഞു.,


ഹൗസ് സര്‍ജന്‍സിക്ക് അപേക്ഷ നല്‍കാന്‍ കോളേജില്‍ എത്തിയ ഹാദിയ ആഹ്‌ളാദവതിയായി കാണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷെഫിന്‍ ജഹാനെ ഫോണില്‍ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചു തനിക്ക് ഭര്‍ത്താവിനോട് സംസാരിക്കണം. വീണ്ടും ശ്രമിക്കുമെന്നും ഹാദിയ പറഞ്ഞു,. 


ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, താന്‍ ആഗ്രഹിച്ച സാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞു,


തനിക്ക് പൂര്‍ണ സമയം സുരക്ഷ ആവശ്യമില്ലെന്നും ഹാദിയ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ളവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് താന്‍ ആഗ്രഹിച്ചത് എന്നാല്‍,. അത് ലഭിച്ചിട്ടില്ല.


കോളേജ് ക്യാമ്പസില്‍ വെച്ച് ഷെഫിന്‍ ജാഹാനെ കാണാന്‍ അനുവദിക്കാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പോലീസ് സാന്നിദ്ധ്യത്തിലാകും സന്ദര്‍ശനം അനുവദിക്കുകയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഹാദിയ അറിയിച്ചു,.


വൈക്കത്തെ വീട്ടിലുള്ള അച്ഛനോടും അമ്മയോടും താന്‍ സംസാരിച്ചു, പഴയ മത വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ചിലര്‍ ശ്രമിച്ചു. ഇവര്‍ ആരൊക്കെയാണ് എന്ന് അറിയില്ല. വാര്‍ത്താ സമ്മേളനം നടത്തി സനാതന ധര്‍മത്തിലേക്ക് മടങ്ങിവന്നതായി നീ പറയണമെന്ന് ചിലര്‍ നിഷ്‌കര്‍ഷിച്ചുവെന്നും ഇവരെ തനിക്കറിയില്ലെന്നും ഇവര്‍ മാനസികമായി സമ്മര്‍ദ്ധിലാക്കിയെന്നും ഹാദിയ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ