General News

ചെറിയ ട്രാഫിക് ലംഘനത്തിനു പിഴയില്ല, പകരം സന്ദേശമെത്തും

Tue, Nov 28, 2017

Arabianewspaper 6098
ചെറിയ ട്രാഫിക് ലംഘനത്തിനു പിഴയില്ല, പകരം സന്ദേശമെത്തും

ദേശീയ ദിനം പ്രമാണിച്ച് ചെറിയ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴയിടാക്കില്ലെന്ന് ദുബായ് പോലീസ്. ഇത്തരക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ ട്രാഫിക് ലംഘനം നടത്തിയെന്ന് കാണിച്ച് എസ്എംഎസ് എത്തും. ദേശീയ ദിനം പ്രമാണിച്ച് പിഴയൊടുക്കേണ്ടതില്ലെന്നതായിരിക്കും സന്ദേശം.


ദേശീയ ദിനത്തോട് അനുബന്ധിച്ച് മൂന്നു ദിവസം പൊതു അവധി ഉള്ള സമയങ്ങളിലാണ് ഈ ഇളവ്.


വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് ആഹ്‌ളാഗം പകരുന്ന ദിവസങ്ങള്‍ പരമാവധി നല്‍കാനാണിതെന്നും ദുബായ് പോലീസ് അധികാരികള്‍ പറയുന്നു. ഇതിനൊപ്പം തെറ്റ് ബോധ്യപ്പെടുത്താനും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണിത്.


എന്നാല്‍, ഈ നിലപാട് അലക്ഷ്യവും അപകടകരവുമായി വാഹനം ഓടിക്കാനുള്ള അവസരമാക്കി മാറ്റരുതെന്നും നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ്ിതിനു പിന്നിലെന്നും ദുബായ് പോലീസ് മേജര്‍ ജനറല്‍ എല്‍ മെറി പറഞ്ഞു.


എന്നാല്‍, ആഘോഷത്തിന്റെ ഭാഗമായും മറ്റും വാഹനം നടുറോഡില്‍ നിര്‍ത്തി ഇടുക, ശബ്ദമുള്ള വാഹനങ്ങള്‍ ഓടിക്കുക, കാറോടിക്കുന്നതിനിടെ റോഡില്‍ ഫോം സ്ര്‌പേ ചെയ്യുക തുടങ്ങിയവയ്ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റുകളും,പിഴ വിധിക്കും. ഇതോടൊപ്പം 60 ദിവസം വാഹനം പിടിച്ചിടുകയും ചെയ്യും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ