General News

ഇന്ത്യയുടെ വളര്‍ച്ചയും മോഡിയുടെ ഉയര്‍ച്ചയും പ്രചോദനം,- ഇവാങ്ക

Tue, Nov 28, 2017

Arabianewspaper 6107
ഇന്ത്യയുടെ വളര്‍ച്ചയും മോഡിയുടെ ഉയര്‍ച്ചയും  പ്രചോദനം,- ഇവാങ്ക

ചായക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് -മോഡിയുടെ ജീവിതം മാറ്റത്തിന് ശുഭാപ്തിയേകുന്നുവെന്ന് യുഎസ് പ്രസിഡന്റിന്റെ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് ഇന്ത്യയുടെ വളര്‍ച്ചാ വേഗവും നൂറുകോടിയിലേറെയുള്ള ജനങ്ങളും ഏവരേയും ആര്‍ഷിക്കുന്നു.


ഹൈദരബാദില്‍ ഇന്ത്യയും യുഎസും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള സംരംഭ ഉച്ചകോടിയുടെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇവാങ്ക


സ്വാന്തന്ത്ര്യത്തിന്റെ ഏഴുപതാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ ജനതയെ അഭിനന്ദിക്കുന്നുവെന്നും സാങ്കേതികത്വം കൊണ്ട സമ്പന്നമായ സഗരത്തില്‍ വരാന്‍ കഴിഞ്ഞത്ില്‍ അഭിമാനമുണ്ടെന്നും ഇവാങ്ക പറഞ്ഞു.


വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് എക്കാലവും ഉറ്റ സുഹൃത്ത് ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ അസാധരണമാണെന്നും ചായ വിറ്റു നടന്ന ബാലന് ഇത്രയും വലിയ പദവിയിലെത്താന്‍ കഴിയുമെന്നത് ലോകത്തിനു പ്രചോദനമാണ്.


ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ പകുതിയും വനിതകളാണെന്നത് എടുത്തു പറയേണ്ട സവിശേഷതയാണെന്നും ഇവാങ്ക പറഞ്ഞു. ലോകമെമ്പാടുന്നുമുള്ള മുവ്വായിരത്തോളം സംരംഭകര്‍ ഹൈദരബാദിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ