General News

ഹൈക്കോടതി വിധിച്ചിട്ടും, സല്‍കുമാര്‍ ശശിധരന്റെ ചിത്രം പ്രദര്‍ശിപ്പിച്ചില്ല,

Tue, Nov 28, 2017

Arabianewspaper 6044
ഹൈക്കോടതി വിധിച്ചിട്ടും, സല്‍കുമാര്‍ ശശിധരന്റെ ചിത്രം പ്രദര്‍ശിപ്പിച്ചില്ല,

കേകള ഹൈക്കോടതിയുടെ അനുകൂലം വിധി ഉണ്ടായിട്ടും ഗോവ ചലച്ചിത്ര മേളയില്‍ മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചില്ല.


ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ എന്നായിരുന്നത് സെന്‍സര്‍ ബോര്‍ഡിനു വേണ്ടി എസ് ദുര്‍ഗ എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍, ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ടിത്രം രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണെമന്ന് ഹൈക്കോടതി ഉത്തരവിട്ടുവെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.


കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍, ഈ നീക്കം ഉണ്ടായില്ല.


ജൂറിയില്‍ നാലിനെതിരെ ഏഴു വോട്ടുകള്‍ നേടി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതം ലഭിച്ചിരുന്നു.എന്നാല്‍, ഒമ്പതു ദിവസം നീണ്ട ചലച്ചിത്ര മേളയുടെ അവസാന ദിവസവും ഇതിനുള്ള ലക്ഷണം കണ്ടില്ല. ചിത്രം ഇന്ത്യന്‍ സിനിമ ആക്ടിന്റെ ലംഘനമാണെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രം വീണ്ടും സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റിനായി സമര്‍പ്പിക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.


യുഎ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. സിനിമയുടെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റിയെങ്കിലും മറ്റുവാക്കുകള്‍ ക്രോസ്മാര്‍ക്ക് ഉപയോഗിച്ച് വെട്ടിയ പോലെയാണ് അവതരിപ്പിച്ചത്. 1963 ലെ സിനിമാറ്റോ ഗ്രാഫ് നിയമത്തിലെ റൂള്‍ 33 ന്റെ ലംഘനമാണ് ഇതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഷാജി മാത്യുവിനോട് സെന്‍സര്‍ ബോര്‍ഡ് അറിയിക്കുകയായിരുന്നു.


ഗോവ ജൂറിയിലെ ചില അംഗങ്ങളുടെ പരാകി സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചിരുന്നു. എസ് ദുര്‍ഗ എന്ന പേര് നല്‍കിയിട്ട് ടൈറ്റില്‍ കാര്‍ഡില്‍ ഗുണന ചിഹ്നങ്ങള്‍ ഇട്ടും മറ്റും വികൃതമാക്കിയത്. സെന്‍സര്‍ ബോരഡ് സര്‍ട്ടിഫിക്കേറ്റിന്റെ അന്തസ്സത്തയെ ഇടിച്ചു താഴ്ത്താനും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ എതിര്‍ത്തു പരാജയപ്പെടുത്താനും വേണ്ടിയായിരുന്നുവെന്നും കത്തില്‍ പറയുന്നു.


ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യാന്‍ അപേക്ഷ നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇന്ന് ചലച്ചിത്ര മേള അവസാനിക്കുമ്പോള്‍ സനലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഹൈക്കോടതി വിധി സങ്കേതികത്വം പറഞ്ഞ് നടപ്പിലാക്കാതിരുന്നത് സെന്‍സര്‍ ബോര്‍ഡും ചലച്ചിത്ര മേള സംഘാടകരും വിശദീകരിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്.


അതേസമയം, മലയാള സിനിമയിലെ ആരും തന്റെ ചിത്രത്തിനു വേണ്ടി വാദിക്കാന്‍ എത്തിയില്ലെന്നും പിന്തുണ നല്‍കിയില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.


 

Tags : S Durga 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ