General News

യുഎഇയില്‍ പെട്രോള്‍ വിലയില്‍ 12 ഫില്‍സ് വര്‍ദ്ധന

Tue, Nov 28, 2017

Arabianewspaper 6049
യുഎഇയില്‍ പെട്രോള്‍ വിലയില്‍  വര്‍ദ്ധന

യുഎഇയിലെ ഇന്ധന വിലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ വര്‍ദ്ധനയുണ്ടാകും. നവംബര്‍ 25 ന് ചേര്‍ന്ന വില അവലോകന യോഗത്തില്‍ ഓയില്‍ മന്ത്രാലയമാണ് രാജ്യാന്തര ക്രൂഡോയില്‍ വിലയിലെ മാറ്റം കണക്കിലെടുത്ത് വില വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.


പെട്രോള്‍ വില സൂപ്പര്‍ 98 ന് ലിറ്ററിന് 2.03 എന്ന നിലയില്‍ നിന്നും 2.15 ഉം സ്‌പെഷ്യല്‍ 95 1.92 ദിര്‍ഹത്തില്‍ നിന്നും 2.04 ലേക്കും ഇ പ്ലസ് 91 ന് 1.85 ല്‍ നിന്നും 1.97 ലേക്കുമായാണ് വില ഉയര്‍ന്നത്.


ഡീസലിന് ലിറ്ററിന് 2.11 ല്‍ നിന്നും 2.20 ആയാണ് വില ഉയര്‍ത്തിയത്.


രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറിനു മുകളില്‍ എത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദ്യാമായാണ് വില അറുപതു ഡോളറിലെത്തുന്നത്.


കഴിഞ്ഞ രണ്ടു മാസമായി യുഎഇയുടെ എണ്ണ ഉത്പാദനം പത്തു ശതമാനം കണ്ട് കുറച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ ഉത്പാദന നിയന്ത്രണം ക്രൂഡ് ഓയില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ