General News

കേരളം ചരിത്രമെഴുതി, രഞ്ജി ക്വാര്‍ട്ടറില്‍

Tue, Nov 28, 2017

Arabianewspaper 5993
കേരളം ചരിത്രമെഴുതി, രഞ്ജി ക്വാര്‍ട്ടറില്‍

കേരള ക്രിക്കറ്റിന് ഇത് സ്വപ്‌നസാഫല്യം ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം വിസ്മയം തീര്‍ത്തത്.


നായകന്‍ സ,ച്ചിന്‍ ബേബിയും, മറ്റു പ്രമുഖ താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും ഉള്‍പ്പെടുന്ന യുവ രക്തമാണ് കേരള ക്രിക്കറ്റിന് അഭിമാന മൂഹൂര്‍ത്തം കാഴ്ചവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം പുറം നാട്ടുകാരനായ ജലജ് സക്‌സേനയെന്ന ചാട്ടുളിയും ചേര്‍ന്നതോടെ കേകള ക്രിക്കറ്റിന് പുതു ജീവന്‍ കൈവരുകയായിരുന്നു.


ആറു മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയവും 36 പോയിന്റുമായാണ് കേരളം ക്വാര്‍ട്ടറിലേക്കു വഴി തുറന്നത്


ഹരിയാനയെ 173 റണ്‍സിന് പുറത്താക്കാന്‍ കേരളത്തിന് കഴിഞ്ഞു.ആദ്യ ഇന്നിംഗ്‌സില്‍ 208 റണ്‍സാണ് ഹരിയാന എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 389 റണ്‍സെടുത്തു. ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഹരിയാനയ്ക്ക് അവശേഷിക്കുന്ന അഞ്ചു വിക്കറ്റുകള്‍ കാത്തു സൂക്ഷിക്കാനായില്ല. അഞ്ചിന് 83 എന്ന നിലയിലാണ് ഹാരിയാന കളി പുനരാരംഭിച്ചത ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 183 റണ്‍ാസാണ് വേണ്ടിയിരുന്നത്.


കേരളത്തിന് വേണ്ടി നിധീഷ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഡേവിഡ് വാട്ട്‌മോറിന്റെ പരിശീലനത്തിലാണ് കേരളം മികവ് പുറത്തെടുത്തത്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തിനോട് മാത്രമാണ് കേരളം ഇക്കുറി പരാജയപ്പെട്ടത്.


ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനേ ഒമ്പതു വിക്കറ്റിനും മൂന്നാം മത്സരത്തില്‍ രാജസ്ഥാനെ 131 റണ്‍സിനും നാലാം മത്സരത്തില്‍ ജമ്മു കാശ്മീരിനെ 158 രണ്‍സിനും അഞ്ചാം മത്സരത്തില്‍ സൗരാഷ്ട്രയെ 309 റണ്‍സിനും കേരളം പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടു. ഹരിയാനയെ ഇന്നിംഗ്‌സിന് കെട്ടുകെട്ടിച്ചതോടെ കേരളത്തിന് ക്വാര്‍ട്ടറിലും അത്ഭുതങ്ങള്‍ കാടാടാനാകുമെന്നാണ് കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ