General News

ആഗോള സംരംഭക ഉച്ചകോടി, ഇവാങ്ക ഇന്ത്യയില്‍

Tue, Nov 28, 2017

Arabianewspaper 5997
ആഗോള സംരംഭക ഉച്ചകോടി, ഇവാങ്ക ഇന്ത്യയില്‍

അമേരിക്കയും ഇന്ത്യുയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള സംരംഭക ഉച്ചകോടി ജിഇഎസ് 2017 ന് ഹൈദരബാദില്‍ തുടക്കമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയും അഞ്ചാം തലമുറ സംരംഭകയുമായ ഇവാങ്ക ട്രംപാണ് യുഎസ് സംഘത്തെ നയിക്കുന്നത്.


ഇന്ത്യയുടെ ഐടി തലസ്ഥാനമായ ഹൈദരബാദിലാണ് മൂന്നു ദിവസം നീളുന്ന സംരംഭക ഉച്ചകോടി നടക്കുന്നത്. എട്ടാം ഉച്ചകോടിയാണ് ഇത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉച്ചകോടിയുടെ ഉദ്ഘാടനകന്‍. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അദ്ധ്യക്ഷനായിരുന്നു.


ഇപ്പോള്‍ തന്നെ യുഎസ് ഭരണകൂടത്തില്‍ അതീവ സ്വാധീനം ചെലുത്തുന്ന ഇവാങ്കയെ അടുത്ത യുഎസ് പ്രസിഡന്റ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.


യുഎസിലെ വന്‍ സംരഭകരും ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. ഡൊണാള്‍ ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയുടെ മകളാണ് ഇവാങ്ക. പിതാവിനേക്കാളും സ്മാര്‍ട്ടാണ് ഇവാങ്കയെന്നും യുഎസിലെ ആദ്യ വനിതാ പ്രസിഡന്റും പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ജൂത നേതാവുമായിരിക്കും ഇവാങ്ക എന്നും അമ്മ ഇവാന പറയുന്നു.


ആഗോള സംരംഭക ഉച്ചകോടിയില്‍ പ്രസിഡന്റിനു തുല്യമായ പദവിയിലാണ് ഇവാങ്കയുടെ അരങ്ങേറ്റം.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ