General News

മന്ത്രി കണ്ണന്താനത്തിനെ സിഐഎസ്എഫ് തടഞ്ഞു, ആരാണെന്നും പാസുണ്ടോ എന്നും ചോദിച്ചു

Tue, Nov 28, 2017

Arabianewspaper 6225
മന്ത്രി കണ്ണന്താനത്തിനെ സിഐഎസ്എഫ് തടഞ്ഞു

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ദുരവസ്ഥകള്‍ക്ക് മാറ്റമില്ല. കേന്ദ്ര സഹമന്ത്രിയായിട്ടും തന്റെ വകുപ്പിന്റെ ഓഫീസിലേക്ക് വരുന്നതിനിടെ കവാടത്തില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ അദ്ദേഹത്തെ തഞ്ഞുവെയ്ക്കുകയായിരുന്നു. ആരാണെന്നും പാസുണ്ടോയെന്നും ചോദിച്ചാണ് മന്ത്രിയെ തടഞ്ഞുവെച്ചത്. 


താന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി കെ ജെ അല്‍ഫോന്‍സാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഐഡി കാര്‍ഡും മറ്റും കാണിക്കാനായി സിഐഎസ്എഫ് ജവാന്‍മാര്‍. തുടര്‍ന്ന് മന്ത്രി ഡ്രൈവിംഗ് ലൈസന്‍സും മറ്റും കാണിച്ചു,. ഇതിനിടെ സിഐഎസ് എഫ് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടൂറിസം വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചു, അവിടെ നിന്നും മൂന്നു നാലു ഉദ്യോഗസ്ഥര്‍ ഓടിയെത്തി മന്ത്രിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.


മന്ത്രിയുടെ നമ്പര്‍ പ്ലേറ്റില്ലാത്ത സ്വന്തം വാഹനത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പാസ് കാറില്‍ ഒട്ടിക്കാത്തവര്‍ക്ക് ഓഫിസ് വളപ്പില്‍ കയറാന്‍ കഴിയില്ലെന്നും വാഹനം പുറത്ത് പാര്‍ക്ക് ചെയ്ത് നടന്നു വരാനുമാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തന്നെ തടഞ്ഞെങ്കിലും ക്ഷുഭിതനാകാതെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ശേഷമാണ് മന്ത്രി ഓഫീസിലേക്ക് പോയത്. പാര്‍ലമെന്റ് ഹൗസിനു സമീപമുള്ള ട്രാന്‍സ്‌പോര്‍ട്ട് ഭവനിലാണ് മന്ത്രിയുടെ ഓഫീസ്.


മന്ത്രിമാരുടെ വാഹനങ്ങളില്‍ ചുവന്ന ബിക്കണ്‍ ലൈറ്റ് എടുത്തു കളഞ്ഞ ശേഷം സിഐഎസ്ഫ് നല്‍കുന്ന സെക്യുരിറ്റി ബാര്‍ കോഡുള്ള പാസാണ് ഇപ്പോള്‍ ഏവരും വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഈ പാസില്ലാതെ വരുന്നവരെ കയറ്റില്ലെന്ന കര്‍ശന നിലപാടിലാണ് സിഐഎസ്എഫ്.


 കഴിഞ്ഞ ദിവസം ഇംഫാല്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ണന്താനത്തിനെ യാത്രക്കാരി ശകാരിച്ചിരുന്നു. വിമാനം വൈകാന്‍ കാരണം കണ്ണന്താനമാമെന്നായിരുന്നു ആക്ഷേപം, എന്നാല്‍, പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ചാണ് വിമാനം വൈകിയതെന്നും യുവതിയുടെ ക്ഷോഭംതന്നോട് തീര്‍ത്തുവെന്നെയുള്ളുവെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ