General News

കളക്ടര്‍ ബ്രോ പ്രശാന്ത് കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ സെക്രട്ടറി

Tue, Nov 28, 2017

Arabianewspaper 6147
കളക്ടര്‍ ബ്രോ പ്രശാന്ത് കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ സെക്രട്ടറി

കേന്ദ്ര ടൂറിസം -ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന പ്രശാന്ത് നായരെ നിയമിച്ച് ഉത്തരവ് ഇറങ്ങി.


കണ്ണന്താനത്തിന്റെ രാജ്യസഭയിലെ അംഗമായ സത്യ പ്രതിജ്ഞ കഴിഞ്ഞതിനു പിന്നാലെയാണ് പ്രശാന്ത് നായരെ ഡെപ്യുട്ടേഷനില്‍ സെക്രട്ടറിയായി നിയമിച്ച് ഉത്തരവ് ഇറങ്ങിയത്.


പ്രശാന്ത് നായരെ സെക്രട്ടറിയായി നിയമിക്കാന്‍ അല്‍ഫോന്‍സ് കണ്ണന്താനം നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ബിജെപി നേതാവ് വി മുരളീധരനെ പോലുള്ളവരുമായി രസത്തിലല്ലായിരുന്ന പ്രശാന്തിനെ സെക്രട്ടറിയാക്കുന്നതിനോട് എതിര്‍പ്പ് ഉയര്‍ന്നിരുന്നു രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതും കേരള ബിജെപിയുടെ എതിര്‍പ്പിന് കാരണമായി.


പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട്ട് വന്നിറങ്ങിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം സ്വീകരിക്കുന്ന ചിത്രത്തില്‍ തന്റെ നുഴഞ്ഞു കയറ്റം എങ്ങിനെ എന്ന് ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കൊച്ചി മെട്രോ ഉദഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം ബിജെപി സ്ംസ്ഥാന അദ്ധ്യക്ഷന്‍ എന്തു പ്രോട്ടോക്കോളും പദവിയും ഉണ്ടായിട്ടാണ് കൂടെയാത്ര ചെയ്തതെന്ന് ആരോപണം ഉയരുകയും ഇതിനെ നുഴഞ്ഞുകയറ്റമായും മറ്റും ചിത്രീകരിച്ച് ട്രോളുകള്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രശാന്ത് നായരും പോസ്റ്റിട്ടത്. എന്നാല്‍, ചിത്രത്തിന് താഴെ കുമ്മനത്തെ പരിഹസിച്ച് വന്‍ തോതില്‍ കമന്റുകള്‍ വന്നതിനെ തുടര്‍ന്ന് കുമ്മനത്തെ ട്രോള്‍ ചെയ്യുന്നതിന്റെ പേരില്‍ നിലവാരമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പ്രശാന്ത് നല്‍കി.


കുമ്മനത്തെ ട്രോളിയതു ഉള്‍പ്പെടെ ബിജെപി നേതൃത്വത്തിന് പ്രശാന്തിന്റെ പലചെയ്തികളും അലോസരമാക്കിയിരുന്നു


എന്നാല്‍, എതിര്‍പ്പുകള്‍ മറികടന്നാണ് പ്രശാന്തിനെ ഇപ്പോള്‍ കണ്ണന്താനത്തിന്റെ ഇഷ്ടപ്രകാരം സെക്രട്ടറിയാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ നിരവധി ജനക്ഷേമ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും സോഷ്യല്‍ മീഡിയ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാരുമായി സംവദിക്കുകയും ചെയ്ത കളക്ടര്‍ എന്ന നിലയിലാണ് പ്രശാന്ത്അറിയപ്പെടുന്നത്.


കോഴിക്കോട് എംപി എംക രാഘവനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പ്രശാന്ത് നായരെ സ്ഥലം മാറ്റിയത്. തുടര്‍ന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചെങ്കിലും പ്രശാന്ത് ചുമതലയേറ്റ ശേഷം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.


തുടര്‍ന്നാണ് കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യുട്ടേഷനില്‍ പോകാന്‍ പ്രശാന്ത് നായര്‍ തീരുമാനമെടുത്തത്. ഇതിനിടെ., മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറി പദവിയിലേക്ക് നിയമന ഉത്തരവ് വരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ