General News

ആംആദ്മി പാര്‍ട്ടിക്ക് മുപ്പതുകോടി രൂപ പിഴ

Tue, Nov 28, 2017

Arabianewspaper 5725
ആംആദ്മി പാര്‍ട്ടിക്ക് മുപ്പതുകോടി രൂപ പിഴ

അരവിന്ദ് കേ ജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വക മുപ്പതു കോടിയുടെ പിഴ. ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയതിനാണ് പിഴ. ഡിസംബര്‍ ഏഴിനു മുമ്പ് പണം അടയ്ക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.


2014-15 ല്‍ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആദായ നികുതി വകുപ്പ് ആരോപിക്കുന്നു,. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പിരിക്കുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതില്ല. എന്നാല്‍. കടലാസ് കമ്പനികള്‍ രൂപികരിച്ച് പണം വിദേശത്ത് നിന്നും എത്തിച്ച ശേഷം ഈ കമ്പനികളുടെ അക്കൗണ്ടില്‍ നിന്നും പണം സംഭാവനമായി പിരിച്ചുവെന്നാണ് കേസ്. ഇതിനെ കുറിച്ച് വിശദീകരണം നല്‍കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് .


ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഭാവന നിയമവിരുദ്ധമാണെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ