General News

വരുണ്‍ ഗാന്ധി ബിജെപി വിടുന്നു, കോണ്‍ഗ്രസിലേക്കെന്നു സൂചന

Tue, Nov 28, 2017

Arabianewspaper 5551
വരുണ്‍ ഗാന്ധി ബിജെപി വിടുന്നു, കോണ്‍ഗ്രസിലേക്കെന്നു സൂചന

കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടേ മകനും എംപിയുമായ വരുണ്‍ ഗാന്ധി ബിജെപി വിടുന്നു. പാര്‍ട്ടിയില്‍ തുടരുന്ന അവഗണനയില്‍ മനം മടുത്താണ് ഈ നീക്കം. യുപിയില്‍ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുമെന്ന വിശ്വാസത്തിലായിരുന്ന വരുണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായോടും രസത്തിലായിരുന്നില്ല.


ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ കൂടെ ബിജെപിയെയും മോഡിയേയും നിശിതമായി വിമര്‍ശിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം വരുണ്‍ ഗാന്ധിയും കടന്നാക്രമിക്കുന്ന പതിവുണ്ടായിരുന്നു.


എല്‍ കെ അദ്വാനി പക്ഷക്കാരായവര്‍ക്ക് പാര്‍ട്ടിയിലും ഭരണത്തിലും യാതൊരു പങ്കാളിത്തവും മോഡി-ഷാ സഖ്യം നല്‍കിയിരുന്നില്ല.


വരുണ്‍ പാര്‍ട്ടിയെ ധിക്കരിച്ച് യുപിയില്‍ റാലികളും യോഗങ്ങളും സ്വീകരണ പരിുപാടികളും സംഘടിപ്പിച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയും മറ്റും സ്വയം മുഖ്യമന്ത്രി പദത്തിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.


ഇതോടെ ബിജെപിയുടെ കണ്ണിലെ കരടായി വരുണ്‍ മാറി. ഇതിനു പിന്നാലെ വരുണിന്റേതെന്ന് ആരോപിക്കപ്പെടുന്ന ലൈംഗിക വീഡിിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വരുണിനെ കുടുക്കാന്‍ ചിലര്‍ ചെയ്തതാണെന്ന് ആരോപണം ഉണ്ടായിരുന്നു.


എന്നാല്‍, വരുണിന് ഇപ്പോഴും യുപിയില്‍ വന്‍ ജനപിന്തുണയാണ് ഉള്ളത്. വരുണ്‍ പാര്‍ട്ടിയെ ധിക്കരിച്ച് ഇപ്പോഴും യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.


വനിതാ-കുടുംബ ക്ഷേമ മന്ത്രി മേനക ഗാന്ധിയും മോഡി-ഷ സഖ്യത്തെ പരോക്ഷമായി എതിര്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ വരുണ്‍ പദ്ധതിയിടുന്നത്. ഇതിനായി രാഹുലുമായി അടുത്ത ചിലവൃത്തങ്ങളുമായി വരുണ്‍ ബന്ധപ്പെട്ടിരുന്നു. പ്രിയങ്കയാണ് വരുണിനെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.


അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മേനകയെയും ബിജെപി നേതൃത്വം തഴയുമെന്നാണ് സൂചന. മേനകയും ചില വിവാദ എന്‍ജിഒകളുമായുള്ള അടുപ്പമാണ് ബിജെപിക്ക് ഇവരെ കണ്ണിലെ കരടായി കണക്കാക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ