General News

ഹാദിയ ഇന്ന് സേലത്ത് എത്തും

Tue, Nov 28, 2017

Arabianewspaper 5356
ഹാദിയ ഇന്ന് സേലത്ത് എത്തും

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പഠനം പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി ഹാദിയ (അഖില) ഇന്ന് കോയമ്പത്തൂരിലെത്തും. ഉച്ചക്ക് 1.30 നുള്ള കോയമ്പത്തൂര്‍ വിമാനത്തില്‍ കേരള ഹൗസ് അധികൃതരാണ് ഹാദിയയ്ക്ക് ടിക്കറ്റ് എടുത്തു നല്‍കിയത്. ഹാദിയയുടെ സംരക്ഷണം ഉള്ള കോളേജ് ഡീനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട് സര്‍ക്കാരിനാണ് ഹാദിയയുടെ സുരക്ഷ.


സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വൈകീട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം കേരള ഹൗസ് അധികൃതര്‍ക്ക് ഹാദിയയ്ക്ക് സേലത്തെ കോളെജില്‍ പഠിക്കാന്‍ ഹാജരാകാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.


സേലത്ത് പഠിക്കാനുള്ള സൗകര്യം ഒരുക്കും വരെ കേരള ഹൗസില്‍ സുരക്ഷിതമായ താമസം ഒരുക്കാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സേലത്തെ ശിവരാജ് ഹോമിയോപതി കോളേജിലെ പഠനം നിലച്ചിരുന്നു. അഞ്ചു വര്‍ഷത്തെ കോഴ്‌സു കഴിഞ്ഞ ശേഷമുള്ള 11 മാസത്തെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


തന്നോടൊപ്പം യൂണിഫോമില്‍ അല്ലാത്ത വനിത പോലീസുകാര്‍ വേണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് പ്രകാരം കേരള പോലീസിന്റെ രണ്ട് വനിതാ പോലീസുകാരെ ഹാദിയയുടെ സുരക്ഷയ്ക്കായി വൈക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് അയയ്ക്കും. ഹാദിയക്കൊപ്പം ടിവി പുരത്തെ വീട്ടില്‍ ഉണ്ടായിരുന്നവരെ തന്നെ മതിയെന്ന് ഹാദിയ അറിയിച്ചിരുന്നു.


സേലത്തു നിന്നും എട്ടുകിലോമീറ്റര്‍ അകലെയുള്ള എളമ്പിലെ ഗ്രാമത്തിലാണ് ഹോമിയോപതി കോളേജുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ