General News

ദിലീപിനൊപ്പം അമ്മയും ദേ പുട്ട് ഉദ്ഘാടനം നാളെ

Tue, Nov 28, 2017

Arabianewspaper 5011
ദിലീപിനൊപ്പം അമ്മയും ദേ പുട്ട് ഉദ്ഘാടനം നാളെ

ജാമ്യ വ്യവസ്ഥയില്‍ ഇളവു ലഭിച്ച നടന്‍ ദിലീപ് ദുബായില്‍ഇന്ന് ഉച്ചയോടെ എത്തും,. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അമ്മയൊടാപ്പമാണ് ദിലീപ് എത്തിയത്.. നാളെ കരാമയില്‍ ഉദ്ഘാടനം ചെയ്യുന്ന ദേ പുട്ട് എന്ന റെസ്റ്റോറന്റ് ചടങ്ങില്‍ പങ്കെടുക്കും. ദിലീപും നാദിര്‍ഷായും സുഹൃത്തുക്കളും തുടങ്ങിയ സംരംഭമാണ് ദേ പുട്ട്.


ദുബായി കരാമയിലെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനം ദിലീപിന്റെ അമ്മയാണ് നിര്‍വഹിക്കുക. ഇവരുടെ മറ്റ് രണ്ട് ബ്രാഞ്ചുകളുടേയും ഉദ്ഘാടനം നാദിര്‍ഷായുടെയും ദിലീപിന്റെയും അമ്മമാരാണ് നിര്‍വഹിച്ചത്.


ഇക്കുറിയും ഇരുവരുടേയും അമ്മമാരാണ് വിളക്കു കൊളുത്തിയും നാടമുറിച്ചും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യമാധവനും മകള്‍ മീനാക്ഷിയും വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ ദിലീപിനൊപ്പം അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.


തിങ്കളാഴ്ച വൈകീട്ട് അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ എത്തിയ ദിലീപ് പാസ്‌പോര്‍ട്ട് വാങ്ങിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു നല്‍കിയിരിക്കുന്നത്.


നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും ചില നിര്‍ണായ തെളിവുകള്‍ നശിപ്പിച്ചു കളയാനും സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദുബായിലേക്ക് കടത്തിയതായി പോലീസിനു സൂചനയുണ്ടായിരുന്നു. ദിലീപിന്റെ നീക്കങ്ങള്‍ പോലീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ