General News

നടി തൊടുപുഴ വാസന്തി അന്തരിച്ചു

Tue, Nov 28, 2017

Arabianewspaper 3844
നടി തൊടുപുഴ വാസന്തി അന്തരിച്ചു

ചലച്ചിത്ര-നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു. 65 വയസായിരുന്നു. അര്‍ബുദ രോഗ ബാധ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സിനിമാ ജീവിതം വിട്ട ശേഷം ചലച്ചിത്ര മേഖലയിലെ ആരും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ദുരിത ജീവിതമാണ് ഇവര്‍ നയിച്ചു വന്നത്.


450 ചിത്രങ്ങളില്‍ അഭിനയിച്ച വാസന്തി ക്യാരക്ടര്‍ -കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്. നൂറോളം നാടകങ്ങളിലും ടെലിലിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. പിതാവിന്റെ ബാലെ ട്രൂപ്പിലൂടെയാണ് തൊടുപുഴ വാസന്തി അഭിനയരംഗത്തേക്ക് വന്നത്.


കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ രാജമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാര്യം നിസാരം, നവംബറിന്റെ നഷ്ടം , ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ലഭിച്ചു.


രോഗത്തിനു ചികിത്സിക്കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് കഷ്ടപ്പാടിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. തൊടുപുഴ വാസന്തിയുടെ നാട്ടുകാര്‍ ഇത് സ്ഥിരീകരിച്ചു. പ്രമേഹ രോഗബാധമൂലം വലതു കാല്‍ മുറിച്ചു മാറ്റിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചു വന്നത്. നൃത്ത ക്ലാസുകളായിരുന്നു വരുമാനം. കാല്‍ മുറിച്ചു കളഞ്ഞതോടെ ഏക വരുമാനവും നിലച്ചു. സിനിമയില്‍ അടുത്തിടെ രൂപികൃതമായ വനിതാ കൂട്ടായ്മ ഇവരെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


ഇവരുടെ ചികിത്സയ്ക്കായി പ്രവാസികളും മറ്റും പണം അയച്ചു നല്‍കിയിരുന്നു. എന്നാല്‍, രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട് വീട്ടുവളപ്പില്‍

Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ