General News

ഹാദിയയ്ക്ക് സ്റ്റോക് ഹോം സിന്‍ഡ്രം - സുപ്രീം കോടതി

Mon, Nov 27, 2017

Arabianewspaper 5464
ഹാദിയയ്ക്ക് സ്റ്റോക് ഹോം സിന്‍ഡ്രം - സുപ്രീം കോടതി

ഹാദിയയ്ക്ക് മാനസികമായ വൈകല്യം ഉണ്ടെന്ന് സൂചന നല്‍കി സുപ്രീം കോടതി. ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോകുകയോ കീഴ്‌പ്പെടുത്തുകയോ ബന്ദിയാക്കുകയോ ചെയ്യുമ്പോള്‍ ദുര്‍ബലരും നിസ്സഹായവരുമായവര്‍ക്ക് തടവിലാക്കിയവരോട് തോന്നുന്ന അടുപ്പമാണ് സ്റ്റോക് ഹോം സിന്‍ഡ്രം.


അടുത്തിടെ ഐഎസ് ബന്ദിയാക്കിയ ശേഷം വിട്ടയച്ച ഫാ ഉഴുന്നാലിനും ഇതേ മാനസികാവസ്ഥ ഉണ്ടായിരുന്നു. സ്വീഡനിലെ സ്റ്റോക് ഹോമില്‍ ബാങ്ക് കൊള്ള നടത്തിയവര്‍ ബന്ദിയാക്കിയ വനിത ഉദ്യോഗസ്ഥര്‍ക്ക് തങ്ങളെ തടവിലാക്കിയവരോട് തോന്നിയ സഹതാപം കോടതിയെയും മറ്റും അമ്പരിപ്പിച്ചു. ആറു ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചെങ്കിലും ബന്ദികളാക്കിയ ക്രമിനലുകളെ ശിക്ഷിക്കരരുതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ മൊഴി കൊടുക്കാനും ജീവനക്കാര്‍ തയ്യാറായില്ല.


മരണ ഭയത്തോടെ കഴിഞ്ഞിരുന്ന ഇവര്‍ തങ്ങളുടെ ജീവന്‍ തട്ടിക്കൊണ്ടു പോയ ക്രമിനലുകളുടെ കൈകളിലാണെന്ന് മനസിലാക്കിയാണ് ഇവരോട് അനുകമ്പ കാണിച്ചത്. പ്രമുഖ മനശാസ്ത്രജഞനും ക്രിമിനോളജിസ്റ്റുമായ നീല്‍സ് ബെജറോട്ടാണ് ഇൗ വിചിത്ര മനോഭാവത്തെ സ്റ്റോക് ഹോ സിന്‍ഡ്രം എന്ന് പേരിട്ട് വിളിച്ചത്.


എന്നാല്‍,. ഹാദിയയുടെ കേസില്‍ സമാനമായ സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഹാദിയയെ മാനസികമായി തട്ടിക്കൊണ്ടു പോയി ബന്ദിയാക്കുകയാണ് ഉണ്ടായതെന്ന് ഇവരുടെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതാണ് കോടതി അംഗീകരിച്ചത.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ