General News

ഷെഫിന്‍ ജഹാന് ഹാദിയയെ സന്ദര്‍ശിക്കാം- സുപ്രീം കോടതി

Mon, Nov 27, 2017

Arabianewspaper 5685
ഷെഫിന്‍ ജഹാന് ഹാദിയയെ സന്ദര്‍ശിക്കാം- സുപ്രീം കോടതി

ഭര്‍ത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. എന്നാല്‍, ഭര്‍ത്താവിനെയോ ഇഷ്ടമുള്ള ആരെ വേണമെങ്കിലും കാണാമെന്നും കോടതി പറഞ്ഞു. ഷെഫിന്‍ ജഹാനെ കാണണമെന്ന് ഹാദിയ പറഞ്ഞപ്പോള്‍ സേലത്ത് കോളേജില്‍ പോയാല്‍ പിന്നെ ആരെ വേണമെങ്കിലും കാണാമല്ലോ എന്നാണ് കോടതി പറഞ്ഞത്. കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നും ഭര്‍ത്താവിനൊപ്പം വിടണമെന്നും ഹാദിയ പറഞ്ഞപ്പോള്‍ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാണ് കോടതി പറഞ്ഞത്.


ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് വാദത്തിനിടെ പിതാവ് അശോകന്‍ നിലപാടെടുത്ത്‌തോടെ കോടതി അയയ്യുകയായിരുന്നു. ഹാദിയ പ്രായപൂര്‍ത്തിയായ കുട്ടിയാണെന്നും തന്റെ സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നും എന്നാല്‍ തനിക്ക് മകളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നും അശോകന്‍ കോടതിയെ അറിയിച്ചു.


മകളെ ഷെഫിന്‍ ജഹാനൊപ്പം വിടരുതെന്നും സത്യ സരണിയിലെ സൈനബയ്ക്ക്ൊപ്പം അയയ്ക്കരുതെന്നും പിതാവെന്ന നിലയില്‍ തനിക്ക് ആവശ്യപ്പെടാനുണ്‌ഠെന്ന് അശോകന്‍ പറഞ്ഞു. കോടതിയിലും നിയമ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും കോടതി ഒരിക്കലും തെറ്റായ തീരുമാനം എടുക്കല്ലെന്നും തനിക്ക് ഉറപ്പുണ്ടെന്നുമുള്ള അശോകന്റെ നിലപാട് സുപ്രീം കോടതി ക്കും ബോധിച്ചു.


മകളെ കുറ്റപ്പെടുത്തില്ലെന്നും അവളോട് സഹതാപവും സ്‌നേഹവുമ ഉണ്ട് മതം മാറുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍, മകള്‍ക്ക് ഭീകര സംഘടനയുമായി ബന്ധം ഉണ്ടാകുന്നത് അനുവദിക്കാനാവില്ലെന്നും അശോകന്‍ പറ്ഞ്ഞു. എന്നാല്‍. രഹസ്യമായി മകളുടെ മൊഴി എടുക്കണമെന്ന അശോകന്റെ വാദം സുപ്രീം കോടതി നിരാകരിച്ചു. കോടതിക്ക് രഹസ്യ സ്വഭാവമില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.


സേലത്തെ കോളെജില്‍ മുടങ്ങിയ ഹോമീയോ പഠനം പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഹോസ്റ്റലില്‍ ഹാദിയയുടെ സംരക്ഷണം സര്‍വ്വകലാശാല ഡീനിനായിരിക്കും. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയയ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഇത് നിരാകരിച്ചു. പതിനൊന്ന് മാസമായി താന്‍ മാനസിക പീഡനമാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞപ്പോള്‍ അനുഭവിച്ചതെന്നും ഭര്‍ത്താവിനൊപ്പം കഴിയണമെന്നും ഹാദിയ കോടതി മുറിയില്‍ വിളിച്ചു പറഞ്ഞു,.


കോടതി വിധിയെ അശോകനും ഷെഫിനും സ്വാഗതം ചെയ്തു ഹാദിയ സ്വതന്ത്രയായതില്‍ ്അങ്ങേയറ്റം സന്തോഷിക്കുന്നതായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. കോടതി എന്തു തീരുമാനമെടുത്താലും താന്‍ അത് സ്വാഗതം ചെയ്യുുമെന്ന് പിതാവ് അശോകനും പറഞ്ഞു.


 


സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് ഭര്‍ത്താവ് തന്റെ ചിലവു വഹിക്കുമെന്നാണ് ഹാദിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല. പഠന ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് നിര്‍ദ്ദേശം.


ലോക്കല്‍ ഗാര്‍ഡിയന്റെ കാര്യം വന്നപ്പോഴും ഭര്‍ത്തിവിന്റെ പേരാണ് ഹാദിയ പറഞ്ഞത്. എന്നാല്‍, സുപ്രീം കോടതി ഈ ആവശ്യവും അംഗീകരിച്ചില്ല. പകരം സര്‍വകലാശാല ഡീനിനാണ് ഹാദിയയുടെ രക്ഷകര്‍തൃത്വം കോടതി അനനുവദിച്ചത്. ഇതിനൊപ്പം സുരക്ഷ ചുമതലയും ഡീനിന് നല്‍കി.


തന്റെയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ഷെഫിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനമോ അഭിപ്രായമോ പറഞ്ഞില്ല. ഇക്കാര്യങ്ങള്‍ ജനുവരി മൂന്നാം വാരം മാത്രമെ കോടതി ഇനി പരിഗണിക്കുകയുള്ളു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ