General News

ഹാദിയയ്ക്ക് പഠനം പൂര്‍ത്തിയാക്കാം -സുപ്രീം കോടതി

Mon, Nov 27, 2017

Arabianewspaper 5924
ഹാദിയയ്ക്ക് പഠനം പൂര്‍ത്തിയാക്കാം -സുപ്രീം കോടതി

മതം മാറ്റ കേസില്‍ ഹാദിയയ്ക്ക് (അഖില)അനുകൂലമായി സുപ്രീം കോടതി വിധി. ഹോമിയോ പഠനം പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കിയ കോടതി പിതാവിനൊപ്പം അയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു,


സര്‍വ്വകലാശാല ഡീനിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഹാദിയയ്ക്ക് പഠിക്കാം. പഠന ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കോടതി പറഞ്ഞു,. ഡെല്‍ഹിയിലെ കേരള ഹൗസില്‍ ഹാദിയയ്ക്ക് താമസിക്കാം. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.


കഴിഞ്ഞ പതിനൊന്ന് മാസമായി മാതാപിതാക്കളൊടൊപ്പം താമസിച്ച താന്‍ കടുത്ത മാനസ പീഡനം അനുഭവിക്കുകയായിരുന്നുവെന്നും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.


വിദ്യാഭ്യാസച്ചെലവ് തന്റെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വഹിക്കുമെന്നായിരുന്നു ഹാദിയയുടെ മൊഴി. രഹസ്യ മൊഴി വേണമെന്നും മാനസിക നില പരിശോധിക്കണമെന്നുമുള്ള പിതാവിന്റെ വാദം സുപ്രീം കോടതി തള്ളി.


ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കോടതിക്ക് രഹസ്യ സ്വഭാവമില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് ഹാദിയയുടെ പിതാവ് അശോകന്റെ ഹര്‍ജി തള്ളിയത്.


വളരെ വിചിത്രമായ കേസാണിതെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു,. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അശോകന്‍ വാദിച്ചു. എന്‍ഐഎയും സമാനമായ വാദമാണ് ഉന്നയിച്ചത്.


എന്നാല്‍. കോടതി ഇത് പരിഗണിച്ചില്ല. ഷെഫിന്‍ ജഹാന്റെ ഭീകരവാദ ബന്ധത്തിന് ശബ്ദ സന്ദേശം തെളിവുണ്ടെന്നും വീഡിയോയും ഉണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


ദുര്‍ബല മാനസിക അവസ്ഥയുള്ള വ്യക്തിയാണ് ഹാദിയയെന്നും നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചത്. ഈ വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മദ്രസിയില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ മാതാപിതാക്കളുടെ സമ്മതമോ സാന്നിദ്ധ്യമോ ഇല്ലായിരുന്നു. അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു.


ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവമല്ല. നൂറോളം സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏഴു കേസുകള്‍ ഹാദിയ മതം മാറിയ കേന്ദ്രത്തിനെതിരായുണ്ട്. തീവ്രവാദ റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇവിടം. മതപരിവര്‍ത്തനം നടത്തി ആളുകളെ ജീഹാദി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.


ചീഫ് ജസ്റ്റീസിനു പുറമെ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരും ഡിവിഷന്‍ ബെഞ്ചിലുണ്ട്.


ഹാദിയയുമായുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്തതിനു പിന്നാലെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ ആരും നിര്ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നാണ് ഹാദിയ സുപ്രീം കോടതിയിലും ആവര്‍ത്തിച്ചത്. ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഹാദിയ സ്വതന്ത്രമായല്ല ചിന്തിക്കുന്നതെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ