General News

ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം , അശ്വിന്‍ 300 ക്ലബില്‍

Mon, Nov 27, 2017

Arabianewspaper 5977
ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം , അശ്വിന്‍ 300 ക്ലബില്‍

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത മത്സരത്തില്‍ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് വിജയം. നായകന്‍ വിരാട് കോഹ് ലിയും സ്പിന്നര്‍ അശ്വിനും ലോക റെക്കോര്‍ഡുകള്‍ ഇതിനിടെ സ്വന്തമാക്കി.


ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സര പരമ്പയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.


ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ചിരുന്നു. പത്തു വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ മിര്‍പൂരില്‍ വെച്ച് ഇതേ മാര്‍ജിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇവ രണ്ടും.


63 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദര്‍ അശ്വിന്‍ 54 ടെസ്റ്റില്‍ നിന്നും 300 വിക്കറ്റ് വീഴ്ത്തി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി.


56 മത്സരത്തില്‍ നിന്നും 300 വിക്കറ്റ് നേടിയ ഡെന്നീസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ മറി കടന്നത്.


മത്സരത്തില്‍ 130 റണ്‍സിന് എട്ടു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.


നായകന്‍ വിരാട് കോഹി ലി യുടെ #ഡബിള്‍ സെഞ്ച്വറിയും മുരളി വിജയ് ചേതേശ്വര്‍ പൂജ് റ, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ച്വറികളും ഇന്ത്യയുടെ വിജയത്തിന് മാറ്റു കൂട്ടി.


ശ്രീലങ്കയ്ക്ക് വേണ്ടി നായകന്‍ ദിനേശ് ചാന്ദിമാല്‍ 61 റണ്‍സെടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ