OMG News

വൈ ഫൈ ഷെയര്‍ ചെയ്തു കുടുങ്ങിയ മലയാളികള്‍ക്ക് മോചനം

Mon, Nov 27, 2017

Arabianewspaper 1517
വൈ ഫൈ ഷെയര്‍ ചെയ്തു കുടുങ്ങിയ മലയാളികള്‍ക്ക് മോചനം

താമസ സ്ഥലത്തെ അയല്‍പക്കത്തുകാരയാ യെമനി പൗരന്‍മാര്‍ക്ക് ഇന്റര്‍നെറ്റ് വൈഫൈ പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത കേസില്‍ 23 ദിവസം സൗദി ജയിലില്‍ കഴിയേണ്ടി വന്ന മൂന്നു മലയാളി യുവാക്കളെ മോചിപ്പിച്ചു.


കഴിഞ്ഞ സെപ്തംബര്‍ 25 നാണ് സംഭവം. മലപ്പുറം സ്വദേശികളായ മൊയിതിന്‍, ഫിറോസ് തിരുവനന്തപുരം സ്വദേശി ഫെബിന്‍ എന്നിവരെ സൗദി സുരക്ഷാ സേന പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ജിദ്ദയിലെ ഇവരുടെ താമസ സ്ഥലത്ത് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സുരക്ഷാ സേനയിലെ മുപ്പതോളം കമാന്‍ഡോ സംഘം യന്ത്രക്കോക്കും മറ്റുമായി എത്തി ഇവരെ പിടികൂടിയത്.


ഷവര്‍മ കടയിലെ ജീവനക്കാരായ മൂന്നു പേരും എന്താണെന്ന് ചോദിച്ച മനസിലാക്കും മുമ്പ് ചങ്ങലകളാല്‍ ബന്ധിനസ്ഥരായിക്കഴിഞ്ഞിരുന്നു. കറുത്ത മുഖം മൂടിയും ഇവരെ അണിയിച്ചു.


ചോദ്യം ചെയ്യും വരെ എന്തിനാണ് തങ്ങളെ ഇങ്ങിനെ കൊണ്ടുപോകുന്നതെന്ന് അറിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരവും ലഭിച്ചില്ല.


സമീപത്ത് താമസിച്ചിരുന്നവര്‍ക്ക് ഇന്റര്‍നെറ്റ് വൈഫൈ കൊടുത്തതിനാണ് പിടികൂടിയതെന്ന് പിന്നീടാണ് മനസിലായത്. അതിന് സൈനിക കമാന്‍ഡോകളും മറ്റും എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. ഇതിനും ശേഷമാണ്.


സാന്‍ഡ് വിച്ച് കഴിക്കാന്‍ വന്ന രണ്ടു യെമനികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. ഇവര്‍ നെറ്റ് പാസ് വേര്‍ഡ് ചോദിച്ചപ്പോള്‍ നല്‍കിയെന്നും ബില്‍ തുകയുടെ പകുതി പങ്കിട്ടിരുന്നുവെന്നും ഫെബിന്‍ പറഞ്ഞു,. റിയാദില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ചാവേറുമായി ബന്ധമുള്ളവര്‍ക്കാണ് തങ്ങള്‍ നെറ്റ് വൈ ഫൈ പാസ് വേര്‍ഡ് ഷെയര്‍ ചെയ്തതെന്ന് ഇവര്‍ക്ക് പിന്നീട് മനസിലായി.


യെമനികളെ സുരക്ഷാ സേന പിടികൂടുകയും ഐഎസ് നേതാക്കളുമായി ആശയ വിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്നത് ഫെബിന്റെ നെറ്റ് പാസ് വേര്‍ഡാണെന്നും സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീകരരെ പിടികൂടും പോലെ മൂവരേയും പിടികൂടിയത്. പത്തു ദിവസം മുമ്പ് പരിചയ.പ്പെട്ടവര്‍ക്ക് നെറ്റ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്യാന്‍ അനുവാദം നല്‍കിയതാണ് ഇവരെ കുടുക്കിയത്.


സൗദി ടെലികോം നിയമം അനുസരിച്ച് ഇന്റര്‍ നെറ്റ് കണക്ഷന്‍ എടുത്തയാളും കുടെ താമസിക്കുന്നവരും മാത്രമെ പാസ് വേര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളു. മറ്റൊരു മുറിയില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്നത് ശിക്ഷാര്‍ഹമാണ്,.


ചാരിറ്റി ഓഫ് പ്രവാസി മലയാളി ഭാരവാഹി അയൂബ് കരുപടന്നയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്.


 

Tags : W ifi 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ